തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന് കെ.എച്ച്. എൻ എ ഹിന്ദു കോൺക്ലേവിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

sponsored advertisements

sponsored advertisements

sponsored advertisements

28 January 2023

തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന് കെ.എച്ച്. എൻ എ ഹിന്ദു കോൺക്ലേവിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അനിൽ പെണ്ണുക്കര
തിരുവനന്തപുരം:ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണ്. ഇന്ത്യയിൽ ജനിച്ച തന്നെ തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ . കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) കോൺക്ലേവിലാണ് ഗവർണർ ഈ പരാമർശം നടത്തിയത്.ഇന്ത്യയിൽ ജനിച്ചവർ എല്ലാം ഹിന്ദുക്കൾ ആണ്. തന്നെയുമല്ല
സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദു. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. മതത്തിന്റ അടിസ്ഥാനത്തിലല്ല, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ബി.ബി.സിയുടെ വിവാദ ഡോക്കുമെന്ററി . “ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’നെ കുറിച്ചും ഗവർണർ ഹിന്ദു കോൺക്ലേവിൽ സംസാരിച്ചു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തതെന്നായിരുന്നു ഗവർണറുടെ ചോദ്യം.

ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കെ.എച്ച്. എൻ.എ പ്രസിഡന്റ് ജി.കെ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി. മധുസൂദനൻ നായർ, മുൻ മിസ്സോറാം ഗവർണർ കുമ്പനം രാജശേഖരൻ, കൈതപ്രം നാമോദരൻ നമ്പൂതിരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു . കെ. എച്ച് . എൻ. ആർഷ ദർശന പുരസ്കാരം കവിയും , ഗാര രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഗവർണ്ണർ നൽകി.
. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും ശില്പമാണ് അവാർഡ്.