അടിയന്തരമായി ഖാര്‍ക്കീവ് വിടണം; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

sponsored advertisements

sponsored advertisements

sponsored advertisements

2 March 2022

അടിയന്തരമായി ഖാര്‍ക്കീവ് വിടണം; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

കീവ്: എത്രയും പെട്ടെന്ന് ഖാര്‍ക്കീവ് വിടണമെന്ന് യുക്രെയിനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം.ഖാര്‍ക്കീവില്‍ റഷ്യന്‍ സേന വമ്പന്‍ ആക്രണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി ഇക്കര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. പിയോഷിന്‍, ബബായേ, ബിസിലിദോവ്ക എന്നിവിടങ്ങളിലെവിടെയെങ്കിലും സുരക്ഷിതമായി മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.ഏകദേശം നാലായിരം ഇന്ത്യക്കാരാണ് ഹാര്‍കിവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.