ജോസ് കണിയാലി
ഇൻഡ്യാനാ പോളിസിൽ നടക്കുന്ന 14-ാമത് കെ.സി.സി.എൻ.എ കൺവൻഷനിലെ ജനശ്രദ്ധ പിടിച്ചു പറ്റിയ മത്സരമായിരുന്നു ക്നാനായ മന്നൻ – മങ്ക മത്സരം. മത്സരത്തിൽ ജോസ് നെടുമാക്കൽ (ഹൂസ്റ്റൺ ) ക്നാനായ മന്നനായും, ജെസ്ലി ഷെല്ലി പുത്തൻ പുരയിൽ (കാനഡ) ക്നാനായ മങ്കയായും വിജയിച്ചു. സാജു കണ്ണമ്പള്ളി (ചിക്കാഗോ) ഫസ്റ്റ് റണ്ണർ അപ്പ് ആയും ഗ്ലിസ്റ്റൺ ചോരത്ത് (സാൻ അന്റോണിയോ ) സെക്കന്റ് റണ്ണർ അപ്പ് ആയും വിജയിച്ചു.
ക്നാനായ മങ്ക മത്സരത്തിൽ ആനീസ് സണ്ണി മേനമറ്റം (ചിക്കാഗോ) ഫസ്റ്റ് റണ്ണർ അപ്പ് ആയും, ലിസ്മി ഷിൻസൺ താന്നിച്ചുവട്ടിൽ (കാനഡ) സെക്കന്റ് റണ്ണർ അപ്പ് ആയും വിജയിച്ചു.
ജെയ്സൺ & ഷിമ്യ ഓളിയിൽ ഒന്നാം സമ്മാനവും ജോസ് & ഡോ. അൽഫോൻസ് സ്റ്റീഫൻ പുത്തൻപുരയിൽ (ലാസ് വേഗസ് ) രണ്ടാം സമ്മാനവും ബിൻസൺ & സുരഭി കിഴക്കേപ്പുറത്ത് ( ഹൂസ്റ്റൺ) മൂന്നാം സമ്മാനവും സ്പോൺസർ ചെയ്തു.
ജയ കുളങ്ങര (ചെയർ ), ലിസ് ജോസഫ് , ജാക്വലിൻ ജേക്കബ് താമറാത്ത്, ഷീബ ചെറുശ്ശേരിൽ, ജെസി ലൂക്കോസ് പള്ളിക്കിഴക്കേതിൽ, ഡോ. ദിവ്യ വള്ളി പടവിൽ , എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.വിജയികളെ കെ.സി.സി.എൻ.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭിനന്ദിച്ചു .
ചിത്രങ്ങൾ : കടപ്പാട്. മാത്യു ജിൻസൺ
Modern digital 224 381 8506