ക്നാനായ നൈറ്റ് നവംബർ 20 ന്

sponsored advertisements

sponsored advertisements

sponsored advertisements

17 November 2022

ക്നാനായ നൈറ്റ് നവംബർ 20 ന്

ലിൻസൺ കൈതമല

ക്നാനായ കത്തോലിക്കാ സമൂഹത്തിൽ ഏറ്റവും വലിയ ലോക്കൽ അസോസിയേഷൻ ആയ കെ സി എസ് ചിക്കാഗോയുടെ വാർഷിക സംഗമമായ ക്നാനായ നൈറ്റ് നവംബർ ഇരുപതാം തിയതി ചിക്കാഗോയിലെ കോപ്പർനിക്കസ് തിയേറ്ററിൽ വച്ച് നടക്കും. സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാരുടെ അവതരണങ്ങൾ ഉൾപ്പെടെ ആയിരത്തിൽ അധികം ആളുകൾ പങ്കെടുക്കുന്ന ക്നാനായ നൈറ്റ് – ക്നാനായ പൂരങ്ങളുടെ പൂരം എന്നാണ് അറിയപ്പെടുന്നത്. തോമസ് പൂതക്കരിയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷക്കാലം കെ സി എസ് കാഴ്ചവച്ചത്. മൂന്നു വർഷങ്ങൾക്കു ശേഷം പുനരാരംഭിക്കുന്നതായതു കൊണ്ട് തന്നേ ഇത്തവണ പരിപാടികളിൽ മേയർ റോബിൻ ഇലക്കാട്ട് , സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ, കെ സി സി എൻ എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ,ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ അതിഥികളായി എത്തുമെന്ന് സെക്രട്ടറി ലിൻസൺ കൈതമല അറിയിച്ചു.

റോബിൻ ഇലക്കാട്ട്

കെവിൻ ഓലിക്കൽസിറിയക് കൂവക്കാട്ടിൽ