ജെയ്സ് കുസുമാലയം ക്നാനായ ലിറ്റിൽ പ്രിൻസ് ലിയാന ജോസഫ് ഭഗവതിക്കുന്നേൽ ക്നാനായ ലിറ്റിൽ പ്രിൻസസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


23 July 2022

ജെയ്സ് കുസുമാലയം ക്നാനായ ലിറ്റിൽ പ്രിൻസ് ലിയാന ജോസഫ് ഭഗവതിക്കുന്നേൽ ക്നാനായ ലിറ്റിൽ പ്രിൻസസ്


ജോസ് കണിയാലി

ഇൻഡ്യാന പോളിസിലെ കെ.സി.സി.എൻ .എ കൺവൻഷനിൽ ജെയ്സ് കുസുമാലയം (ന്യൂയോർക്ക് ) ലിറ്റിൽ പ്രിൻസ് ആയും ലിയാന ജോസഫ് ഭഗവതിക്കുന്നേൽ (ന്യൂയോർക്ക്) ലിറ്റിൽ പ്രിൻസസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.ലിറ്റിൽ പ്രിൻസ് മത്സരത്തിൽ റോയ്സ് വള്ളിപ്പടവിൽ (ഒഹായോ) ഫസ്റ്റ് റണ്ണർ അപ്പ് ആയും ജെയ്സൺ അപ്പോഴി (ലോസ് ആഞ്ചൽസ് ) സെക്കന്റ് റണ്ണർ അപ്പ് ആയും വിജയിച്ചു.
ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ എമിലി തറയിൽ (ഹൂസ്‌റ്റൺ) ഫസ്റ്റ് റണ്ണർ അപ്പ് ആയും, എലിസ അപ്പോഴി (ലോസ് ആഞ്ചൽസ് ) സെക്കന്റ് റണ്ണർ അപ്പ് ആയും വിജയിച്ചു.
തമ്പി & ഷൈനി വിരുത്തിക്കുളങ്ങര (ചിക്കാഗോ), നിത തോമസിന്റെ ഓർമ്മയ്ക്കായി തോമസ് കുന്നും പുറത്ത് (ചിക്കാഗോ) എന്നിവർ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തു. സുനിൽ & ബിജി മാധവപ്പള്ളിൽ രണ്ടാം സമ്മാനവും ജോൺ & ആൻസി കൂപ്ലിക്കാട്ട് മൂന്നാം സമ്മാനവും സ്പോൺസർ ചെയ്തു.
സോണിയ ഓട്ടപ്പള്ളി, സുമ പുറയംപള്ളിൽ, സുനിത അപ്പോഴി, ഷീന കിഴക്കേപ്പുറത്ത്, ഡോ. ദിവ്യ വള്ളിപ്പടവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രീന വിശാഖംതറ (ന്യൂയോർക്ക്) ആയിരുന്നു കമ്മറ്റി ചെയർ.വിജയികളെ കെ.സി.സി.എൻ.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭിനന്ദിച്ചു .

ചിത്രങ്ങൾ : കടപ്പാട്. മാത്യു ജിൻസൺ
Modern digital 224 381 8506