ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും നടത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 February 2022

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും നടത്തി

ചിക്കാഗോ:കോട്ടയം അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിൽ അതിപുരാതനകാലം മുതൽ നടത്തി വരുന്ന
മൂന്നുനോമ്പാചരണവും കൽക്കുരിശിന് ചുറ്റും നിന്ന് കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുന്ന പുറത്തു നമസ്കാരവും പ്രവാസിസമൂഹം ചിക്കാഗോയിലും ആചരിച്ചു.2015 മുതൽ എല്ലാ വർഷവും ചിക്കാഗോ സെ.മേരീസ് ദൈവാലയത്തിൽ മുടക്കമില്ലാതെ നടത്തിവരുന്ന മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഈ വർഷവും ഭക്ത്യാദരപൂർവം അനുഷ്ഠിച്ചു.

ഫെബ്രുവരി ഏഴിന് വൈകുന്നേരം വി.ബലിയർപ്പിച്ച് നോമ്പാചരണം സന്ദേശം നൽകിയത് ചിക്കാഗോ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവാണ്.
യോനാ പ്രവാചകന്റെ സന്ദേശം സ്വീകരിച്ച് മാനസാന്തരപ്പെട്ട് ദൈവ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ട നിനിവേ നിവാസികളെ പോലെ തിന്മയുടെ വഴികളെ പരിത്യജിച്ച് പശ്ചാത്തപിച്ചും, പാപപരിഹാരം ചെയിത് വിശുദ്ധ ജീവിതം നയിക്കുവാനും, ദൈവകരുണക്ക് അർഹരായി തീരുവാനുമുള്ള ആഹ്വാനമാണ് മൂന്നുനോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പിതാവ് തന്റെ സന്ദേശത്തിൽ ജനങ്ങളെ ഓർമ്മിപ്പിച്ചു.

മൂന്നാം തീയതി നോമ്പാചരണ സമാപന വേളയിൽ ദിവ്യബലിക്കും പുറത്തു നമസ്കാരത്തിനും റവ.ഫാ.സജി പിണർക്കയിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് കൽക്കുരിശിന് ചുറ്റും എണ്ണ ഒഴിക്കുവാനും പരിശുദ്ധ മുത്തിഅമ്മയുടെ തിരുമുമ്പിൽ പ്രാർത്ഥിക്കുവാനും അവസരമൊരുക്കപെട്ടു.

തിരുക്കർമ്മങ്ങൾക്കും തിരുനാൾ ക്രമീകരണങ്ങളും ഇടവക വികാരി റവ. ഫാ. തോമസ് മുളവനാൽ അസി.വികാരി ഫാ. ജോസഫ് തച്ചാറ, ശ്രീ .ജോസ് പിണർകയിൽ, ശ്രീ.ജീനോ കക്കാട്ടിൽ, ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ,കടുത്തുരുത്തി ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)