ക്നാനായ യുവജനവേദിയുടെ “ക്നാനായം2022 ” ഹൂസ്റ്റണിൽ; ഒരുക്കങ്ങൾ തുടങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

19 August 2022

ക്നാനായ യുവജനവേദിയുടെ “ക്നാനായം2022 ” ഹൂസ്റ്റണിൽ; ഒരുക്കങ്ങൾ തുടങ്ങി

ക്നാനായ യുവജനവേദിയുടെ യുവജനസംഗമം “ക്നാനായം” 2022 ഒക്ടോബർ 28,29,30 തീയതികളിൽ ഹൂസ്റ്റണിൽ നടക്കും . ഹൂസ്റ്റൺ യുവജനവേദി ആതിഥേയത്വം വഹിക്കുന്ന “ക്നാനായം”സംഗമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .അമേരിക്കയിലെ ക്നാനായ യുവജനങ്ങളുടെ സാംസ്കാരികവും സാമൂഹികവും സാമുദായികവുമായ ഒത്തുചേരലിന്റെ നിമിഷം കൂടിയാകും ഈ സംഗമം .
മിസ്സൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനെ 2022ലെ “ക്നാനായം” പരിപാടിയിലേക്ക് ഹൂസ്റ്റൺ യുവജനവേദി ക്ഷണിച്ചു . ഹൂസ്റ്റൺ യുവജനവേദി പ്രസിഡന്റ് ടോം പുളിക്കിയിൽ, വൈസ് പ്രസിഡന്റ് ജെറി പുളിക്കത്തൊട്ടിയിൽ, സെക്രട്ടറി സോണിയ പാറശ്ശേരി, ജോയിന്റ് സെക്രട്ടറി അമൃത പാലക്കപറമ്പിൽ, ട്രഷറർ ആൽവിൻ ചക്കാലക്കൽ, തോമസ് നീറ്റുകാട്ട് , നേഹ മുകളേൽ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ററാക്ടീവ് സെഷനുകൾ, ഔട്ട്ഡോർ ആക്ടിവിറ്റികൾ, ഗെയിമുകൾ, മത്സരങ്ങൾ എന്നിവയും കൂടാതെ യുവജനങ്ങളെ പരിചയപ്പെടലും തുടങ്ങിയ പ്രോഗ്രാമുകൾ ഉൾപ്പെടുന്നു . 150 യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയായിരിക്കും “ക്നാനായം” 2022.