സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് വരുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതെന്ന് കോടിയേരി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 January 2022

സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് വരുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതെന്ന് കോടിയേരി

തിരുവനന്തപുരം: സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് വരുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കില്‍ മമ്മൂട്ടി ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

സി.പി.എം സമ്മേളനത്തിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പ്രവര്‍ത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങള്‍. പ്രവര്‍ത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ചൂടായതിനാല്‍ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരന്‍. അദ്ദേഹമാണിപ്പോള്‍ കോവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. ഞായറാഴ്ച സമ്മേളനം നടത്തണമോയെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.