എകെജി സെന്ററില്‍ ചെങ്കൊടി താഴ്ത്തി; കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും

sponsored advertisements

sponsored advertisements

sponsored advertisements

1 October 2022

എകെജി സെന്ററില്‍ ചെങ്കൊടി താഴ്ത്തി; കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയിൽ നടത്തും.

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിൽ പാർട്ടി പതാക താഴ്ത്തി കെട്ടി. ശനിയാഴ്ച വൈകുന്നേരം രാത്രി ഏഴുമണിയോടെയായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം മാറ്റിവച്ചു. മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തും