തൃക്കാക്കരയിൽ എല്‍ഡിഎഫിന് വിജയം ഉറപ്പായെന്ന് കോടിയേരി

sponsored advertisements

sponsored advertisements

sponsored advertisements

31 May 2022

തൃക്കാക്കരയിൽ എല്‍ഡിഎഫിന് വിജയം ഉറപ്പായെന്ന് കോടിയേരി

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തോല്‍വി ഭയന്നാണ് യുഡിഎഫ് വ്യാജപ്രചാരണം നടത്തിയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം മോശം പ്രചാരണമാണ് തൃക്കാക്കരയില്‍ യുഡിഎഫ് നടത്തിയിയത്. തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയില്‍ വാശിയേറിയ മത്സരം നടന്നിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. അന്ന് എല്‍ഡിഎഫിന്റെ പല വോട്ടര്‍മാരും വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിംഗ് ശതമാനം എല്‍ഡിഎഫിന്റെ വിജയമുറപ്പിക്കുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 30 ശതമാനത്തിലേറെ രേഖപെടുത്തിയിട്ടുണ്ട് . എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും പറഞ്ഞു.