ഇസ്രായേലും ഗാസ തീവ്രവാദികളും തമ്മിലുള്ള വെടിനിർത്തൽ ശാശ്വതമോ

sponsored advertisements

sponsored advertisements

sponsored advertisements

13 August 2022

ഇസ്രായേലും ഗാസ തീവ്രവാദികളും തമ്മിലുള്ള വെടിനിർത്തൽ ശാശ്വതമോ

കോര ചെറിയാന്‍
ഫിലാഡല്‍ഫിയ, യു.എസ്.എ.: 43 മനുഷ്യര്‍ കൊല്ലപ്പെടുകയും 300 ലധികം ജനങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്ത 48 മണിക്കൂറുകള്‍ നീണ്ട ഇസ്രായേല്‍ ഗാസ തീവ്രവാദിയുദ്ധത്തിനു താത്കാലിക വിരാമം കുറിച്ചുള്ള വെടിനിറുത്തല്‍ ഉടമ്പടിയില്‍ കഴിഞ്ഞ ദിവസം ഇരുവിഭാഗവും ഒപ്പു വെച്ചു. ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ വെടിനിറുത്തല്‍ അംഗീകരിച്ചതായി അറിയിച്ചു. വെടിനിറുത്തലില്‍ ഒരു വിഭാഗം ജിഹാദ് ഗ്രൂപ്പ് അംഗങ്ങള്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിദ്യുച്ഛക്തി വിതരണവും വാര്‍ത്താ വിനിമയങ്ങളും പുനസ്ഥാപിപ്പിക്കുകയും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
വെടിനിറുത്തല്‍ ഉടമ്പടിയില്‍ ഇസ്രായേല്‍ വിമാനാക്രമണവും മിസൈല്‍ അറ്റാക്കും അവസാനിപ്പിക്കുകയും ഗാസ തീവ്രവാദികള്‍ റോക്കറ്റ് ആക്രമണവും ഒളിപ്പോരും പൂര്‍ണ്ണമായി നിറുത്തണമെന്നും പറയുന്നു. ഗാസ ജനത അനുഭവപ്പെടുന്ന വൈദ്യുതി അഭാവവും ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കുറവുകള്‍ മൂലവും ജീവിതക്ലേങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഇസ്ലാമിക് ജിഹാദിന്‍റെ ഓരോ മിസൈല്‍ ആക്രമണവും അന്തരീക്ഷത്തില്‍ വെച്ചുതന്നെ ഇസ്രായേല്‍ സേന നിര്‍വീര്യപ്പെടുത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ തികച്ചും ഭയചകിതരായി തന്നെ ആക്രമണ കാലഘട്ടത്തില്‍ കഴിഞ്ഞുകൂടുന്നു. ഇസ്രായേലിനും ഗാസ മിലിട്ടന്‍സിനോടൊപ്പം ലോക ജനതയ്ക്കും വെടിനിറുത്തല്‍ തികച്ചും ആവശ്യമാണ്.
പാലസ്തീന്‍ മിലിട്ടന്‍സ് ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലും തണലിലും കഴിയുന്ന ഗാസ തീവ്രവാദികളുടെ ഇസ്രായേലിേډലുള്ള ശത്രുതയുടെ തുടക്കമായി 2006, ജൂണ്‍ 28 നു ആരംഭിച്ച സംഘട്ടനം ഇപ്പോഴും തുടരുന്നു. ആവര്‍ത്തികള്‍ വെടിനിറുത്തല്‍ ഉടമ്പടികളില്‍ ഇരുവിഭാഗവും ഒപ്പിട്ടിട്ടുണ്ടെങ്കിലും വീണ്ടും യുദ്ധം ആവര്‍ത്തിക്കുന്ന പ്രവണത അരോജകമായി സമാധാനാഗ്രഹികളായ ലോകജനതയ്ക്ക് അനുഭവപ്പെടുന്നു. ഇപ്പോഴുള്ള സമാധാനസന്ധിയുടെ ഗൗരവും തീഷ്ണതയും ആയുസ്സും നിര്‍ണ്ണായകമല്ല.
ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും മദ്ധ്യസ്ഥതയില്‍ ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുന്നു. സമൂഹമാദ്ധ്യമങ്ങളിലേയും പാലസ്തീനിയന്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെയും വീഡിയോ ദൃശ്യങ്ങള്‍ വേദനാജനമാണ്. ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന 11 കുട്ടികളും കുതിര സവാരിചെയ്തിരുന്ന യുവാവും കൊല്ലപ്പെട്ടതായി വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളതായി ഗാസ മിനിസ്ട്രി പ്രസ്താവനയില്‍ പറയുന്നു.
ഗാസ വ്യോമസേനയുടെ മണിക്കൂറുകള്‍ നീണ്ട എയര്‍ സ്ട്രൈക്കിനെ തുടര്‍ന്ന് ഇസ്രായേലിന്‍റെ മദ്ധ്യ-ദക്ഷിണ മേഖലയില്‍ മുഴങ്ങിയ എയര്‍ സൈറനില്‍ ഭയപ്പെട്ടു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മലയാളികള്‍ അടക്കം ആയിരങ്ങള്‍ സമീപത്തു സജ്ജമാക്കിയിരിക്കുന്ന ബങ്കറുകളില്‍ ഒളിച്ചിരുന്നതായി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു.
ഇസ്രായേലില്‍ ഏകദേശം 12500 ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നതില്‍ 11500 ഉം ഹെല്‍ത്ത്കെയര്‍ ജീവനക്കാരാണ്.
രണ്ടു ഇസ്ലാമിക് ജിഹാദ് സീനിയര്‍ നേതാക്കളെ ഇസ്രായേല്‍ വധിച്ചതില്‍ പ്രകോപിതരായ ഗാസ മിലിട്ടന്‍സ് ആദ്യമായി എയര്‍ സ്ട്രൈക്ക് തുടങ്ങി. 140 ഗാസാ മിലിട്ടന്‍റ് കേന്ദ്രങ്ങളിലും ആയുധ ശേഖരണ ഗോഡൗണുകളിലും റോക്കറ്റ് വിക്ഷേപണ ലോഞ്ച്കളിലും ആക്രമണം നടത്തി നശിപ്പിച്ചതായി ഇസ്രായേല്‍ ആര്‍മി കമാന്‍ഡര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ വാര്‍ത്ത വിനിമയ പ്രഖ്യാപനാനുസരണം ഇസ്രായേല്‍ യാതൊരു വിധമായ അത്യാഹിതമോ മരണമോ ഗാസ ആക്രമണത്തിലൂടെ സംഭവിച്ചതായി പറയുന്നില്ല. സാറ്റലൈറ്റ് നിരീക്ഷാനുസരണം ഗാസയില്‍നിന്നും ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട 470 റോക്കറ്റില്‍ 97 ശതമാനവും അയണ്‍ ഡോം മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം അന്തരീക്ഷത്തില്‍വെച്ചു നശിപ്പിച്ചതായും 20 ശതമാനം ഉന്നം തെറ്റി ഗാസയില്‍ പതിച്ചതായും പറയുന്നു.
16 വര്‍ഷത്തിലധികമായുള്ള ഗാസ-ഇസ്രയേല്‍ യുദ്ധകാരണങ്ങള്‍ അറിവിലും നിഗമനത്തിലും അതീവമാണ്. 1948 മെയ് 14ന് ജ്യൂവിഷ് ഏജന്‍സി തലവനായ ഡേവിഡ് ബെന്‍ ഗാരിയന്‍ ഇസ്രയേല്‍ ഒരു രാജ്യമായി സ്വയമായി പ്രഖ്യാപിച്ചതിലുള്ള മുസ്ലീം സമൂഹത്തിന്‍റെയും രാജ്യങ്ങളുടേയും പ്രതിഷേധ പ്രകടനങ്ങള്‍ ഒരു ലോകമഹായുദ്ധമായി മാറെരുതെന്നു പ്രതീക്ഷിക്കാം. പ്രാര്‍ത്ഥിക്കാം.

കോര ചെറിയാന്‍