Chicago
CHICAGO, US
-12°C

കോട്ടയം നിവാസികളുടെ പുതുവര്‍ഷ പ്രതിജ്ഞ (കോര ചെറിയാന്‍)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 January 2023

കോട്ടയം നിവാസികളുടെ പുതുവര്‍ഷ പ്രതിജ്ഞ (കോര ചെറിയാന്‍)

കോര ചെറിയാന്‍

ഫിലാഡല്‍ഫിയ, യു.എസ്.എ.: വാകത്താനം സ്വദേശിയായ ഫാ. റ്റി. റ്റി. സന്തോഷിന്‍റെ അദ്ധ്യക്ഷതയില്‍ സെന്‍റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കൂടിയ വര്‍ണ്ണശബളമായ സമ്മേളനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുവാന്‍ പ്രതിജ്ഞാബത്തരാകണമെന്ന ആഹ്വാനം ആദരവോടെ അംഗീകരിച്ചു. അമേരിക്കന്‍ സമര്‍ദ്ധിയില്‍ അഹങ്കരിക്കാതെ മലയാളി മണ്ണിനോടും മഹാഭാരതത്തോടും കടമയും കാരുണ്യവും ഉണ്ടായിരിക്കണമെന്ന അദ്ധ്യക്ഷ ആഹ്വാനം സദസ്യര്‍ സത്യമായി അംഗീകരിച്ചതായി അനുഭവപ്പെട്ടു.
സണ്ണി കിഴക്കേമുറി പ്രസിഡന്‍റായും കുര്യന്‍ രാജന്‍ ജനറല്‍ സെക്രട്ടറിയായും ജെയിംസ് അന്ത്രയോസ് ട്രഷററായും ഫിലഡല്‍ഫിയായില്‍ പ്രവര്‍ത്തിക്കുന്ന പ്രശോഭിതമായ കോട്ടയം അസ്സോസിയേഷന്‍റെ പുതുവര്‍ഷാഘോഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രൗഢഗംഭീരമായി കൊണ്ടാടി. ദുഃഖത്തിലും ദുരിതത്തിലും കൈരളീയരെ പരമാവധി സഹായിക്കണമെന്ന സദുദ്ദേശത്തോടെ ആരംഭിച്ച സംഘടനയുടെ ഉദ്ദേശശുദ്ധി അമേരിക്കന്‍ മലയാളി സമൂഹത്തിനു അഭിമാനകരമാണ്. നവവത്സര പ്രതിജ്ഞകള്‍ സഹാനുഭൂതിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അനുഷ്ഠിക്കണമെന്ന പ്രാസംഗികരുടെ ആത്മാര്‍ത്ഥമായ ആഹ്വാനം സദസ്യര്‍ ഒരു പരിധിവരെ അനുഷ്ഠിക്കുമെന്നു പ്രതീക്ഷിക്കുന്നു. 2023-ല്‍ ആരോഗ്യപരിപാലനത്തിനു ആവശ്യമായ നിര്‍ദ്ദിഷ്ഠ ഭക്ഷണം മാത്രം കഴിക്കണമെന്നുള്ള സണ്ണി കിഴക്കേമുറിയുടെ നിര്‍ദ്ദേശം ഫലിതഭരിതമായി തോന്നി.
സാബു പാമ്പാടിയുടെ താളമേളങ്ങളോടുകൂടിയ പ്രാര്‍ത്ഥന ഗീതാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിലെ പ്രാസംഗികരുടെ സത്യസന്ധമായ സന്ദേശങ്ങള്‍ ആദരണീയംതന്നെയായിരുന്നു. കുര്യന്‍ രാജന്‍റെ സ്വാഗത പ്രസംഗത്തിലൂടെ കോട്ടയം നഗരത്തിന്‍റെ ഉന്നതിയും ചരിത്രപരമായുള്ള പ്രാധാന്യവും സദസ്യരെ വ്യക്തമായി ഉദ്ബോധിപ്പിച്ചു. കോട്ടയം പട്ടണത്തിന്‍റെ മുഖ്യമായ പ്രാധാന്യം റബര്‍, തേയില, കുരുമുളക് തുടങ്ങിയ കൃഷി ഉല്പന്നങ്ങളുടെ ഇന്‍ഡ്യയിലെതന്നെ തലസ്ഥാനമായും തറവാടായും ജെയിംസ് അന്ത്രയോസ് വിശദീകരിച്ചു.
വുമണ്‍സ് ഫോറം ചെയര്‍പേഴ്സണായ സാറാ ഐപ്പിന്‍റെ പ്രസംഗത്തില്‍ മത സൗഹാര്‍ദ്ദതയെ പ്രശംസിച്ചതോടൊപ്പം ഭാരതീയ വനിതകളുടെ ഭാവശുദ്ധി, അര്‍പ്പണബോധം, കുടുംബസംരക്ഷണത്തിലുള്ള പ്രാവീണ്യം തുടങ്ങിയ ഗുണഗണങ്ങള്‍
വിശദമായിതന്നെ വിവരിച്ചു. കോട്ടയം അസ്സോസിയേഷന്‍ ചെയ്തിട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വളരെ വ്യക്തമായി വിവരിയ്ക്കുയും വരുംകാലങ്ങളില്‍ ശക്തമായ ശ്രദ്ധ സാധുജന സംരക്ഷണത്തിനും വിദ്യാഭ്യാസരംഗത്തും വിനിയോഗിയ്ക്കുമെന്നും സാജന്‍ വര്‍ഗീസ് ഉറപ്പിച്ചുപറഞ്ഞു.
അസ്സോസിയേഷന്‍ സംഘടിപ്പിച്ച പിക്നിക്ക് പരിപാടിയില്‍ കായിക മത്സരങ്ങളിലും കലാപരിപാടികളിലും വിജയികള്‍ ആയിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിയ്ക്കുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം സാബു പാമ്പാടിയുടെയും ബെന്നി കൊട്ടാരത്തിലിന്‍റെയം നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികളും ഗാനമേളയും പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍തന്നെ അത്യധികം ആസ്വാദ്യജനകമായിരുന്നു.