കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പഠനസഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും

sponsored advertisements

sponsored advertisements

sponsored advertisements

1 April 2022

കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പഠനസഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും

ജീമോന്‍ ജോര്‍ജ്
ഫിലാഡല്‍ഫിയ: അക്ഷരങ്ങളുടെ നാട്ടില്‍നിന്നും സഹോദരീയ നഗരമായ ഫിലാഡല്‍ഫിയായിലേക്ക് കുടിയേറിപ്പാര്‍ത്ത കോട്ടയം നിവാസികളുടെ മനസില്‍ ഇരുദശാബ്ദങ്ങള്‍ക്കു മുൻപ് ഉടലെടുത്ത ആശയ സാക്ഷാത്കാരമാണ് വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപ്രാമുഖ്യം കൊടുത്തുകൊണ്ട് ആരംഭിച്ച സംഘടന ഇന്നു ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സഫലീകരണ സമുന്നയത്തിന്‍റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും നിരാലംബരുടെയും അശരണരുടെയും ആലംബഹീനരുടെയും ഒരിറ്റു കണ്ണുനീര്‍ ഒപ്പുവാന്‍ അവരുടെ ഇടയിലേക്ക് സഹായ ഹസ്തവുമായി ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്‍റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴികക്കല്ലിനു തുടക്കമിട്ടുകൊണ്ട് ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ വര്‍ണ്ണാഭമായ വേദിയില്‍വെച്ച് ഈ പഠനസഹായ പദ്ധതിയുടെ ഔപചാരികമായിട്ടുള്ള ആരംഭം കുറിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും പത്ത് കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന ബൃഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് ആറ് മാസത്തിലധികമായി ജോബി ജോര്‍ജ് (പ്രസിഡണ്ട്), സാജന്‍ വര്‍ഗീസ് (ജന. സെക്രട്ടറി), ജോ പി. വര്‍ക്കി (ട്രഷറര്‍), ജീമോന്‍ ജോര്‍ജ് (ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍),സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള ഈ പദ്ധതിയുടെ ആരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പഠിച്ച് സമഗ്രമായ അന്വേഷണത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തിലെ ചെലവുകള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജുകളില്‍ നിന്നുള്ള പരിപൂര്‍ണ്ണ വിവരങ്ങള്‍ കൂടാതെ അവരുടെ ഭവനത്തിലെ സാമ്പത്തിക സ്ഥിതി അറിയുവാനുള്ള മറ്റു മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തികച്ചും അന്വേഷണ വിധേയമാക്കി മാത്രമേ ഈ വിദ്യാഭ്യാസ സഹായനിധി അനുവദിക്കുകയുള്ളൂ. കേരളത്തില്‍ നിന്നുള്ള ആര്‍ക്കും ഈ പഠനസഹായ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒരു കാരണവശാലും അപേക്ഷകരുടെ യാതൊരു വിശദാംശങ്ങളും വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കില്ല. കര്‍ശനമായും ഈ നിബന്ധന സംഘടന പാലിച്ചിരിക്കും. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്കുന്നത്. 2022 ഓഗസ്റ്റ് 31-ന് മുമ്പായി അപേക്ഷകള്‍ പൂര്‍ത്തീകരിച്ച് പദ്ധതി ആരംഭിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും ഇതിനോടകംതന്നെ ഉദാരമതികളായ പല വ്യക്തികളും ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ സാമ്പത്തിക സഹായികളാകുകയും കൂടുതല്‍ ആളുകളെ സഹകരിപ്പിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. തികച്ചും ഈ പഠനസഹായ പദ്ധതിക്കായി തരുന്ന സാമ്പത്തിക സഹായം മുഴുവന്‍ ഇതിനു മാത്രമേ വിനിയോഗിക്കുകയുള്ളൂ എന്നും മറ്റു യാതൊരു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ ഇതര സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കില്ല എന്നും അറിയിക്കുകയുണ്ടായി.
ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് വന്‍ വിജയമാക്കിത്തീര്‍ക്കുവാനായിട്ടുള്ള കൂട്ടായ പരിശ്രമങ്ങള്‍ അണിയറയില്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരികയാണെന്നും ധാരാളം മലയാളി സുഹൃത്തുക്കളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ കൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും കൂടാതെ ധാരാളം പുതുമകള്‍നിറഞ്ഞ ഈ വര്‍ഷത്തെ ബാങ്ക്വറ്റ് നൈറ്റിന്‍റെ അവസാനവട്ട മിനുക്കുപണികളുടെ പ്രവര്‍ത്തനങ്ങളിലാണെന്നും അടിപൊളി ഗാനാലാപനങ്ങളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെയും ഉള്ള വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി അണിയിച്ചൊരുക്കുന്നതായി ബെന്നി കൊട്ടാരം (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) അറിയിച്ചു.
ജോസഫ് മാണി, ജെയിംസ് അന്ത്രയോസ്, രാജന്‍ കുര്യന്‍, മാത്യു ഐപ്പ്, രാജു കുരുവിള, ഏബ്രഹാം ജോസഫ്, ജോണ്‍ മാത്യു, സാബു പാമ്പാടി, സാബു ജേക്കബ്, വര്‍ക്കി വര്‍ഗീസ്, ബേബി പാറക്കല്‍, വര്‍ക്കി പൈലോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ വന്‍ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവരികയാണെന്നും ഈ പഠനസഹായപദ്ധതിയുമായോ അതിലും ഉപരിയായി കോട്ടയം അസോസിയേഷനുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.

ജോബി ജോര്‍ജ് 215 470 2400, സാജന്‍ വര്‍ഗീസ് 215 906 7118, ജോണ്‍ പി. വര്‍ക്കി 215 776 6787.www.kottayamassociation.org, E-mail: kottayamasn@gmail.com. കൂടാതെ കോട്ടയം അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജിലും അപേക്ഷാഫോറങ്ങള്‍ ലഭ്യമാണ്.