കോട്ടയം ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് തുടക്കമായി

sponsored advertisements

sponsored advertisements

sponsored advertisements


20 December 2022

കോട്ടയം ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് തുടക്കമായി

1980-1990 കാലഘട്ടത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജനിച്ച് അമേരിക്കയിലെ ചിക്കാഗോയിലേക്ക് കുടിയേറി ജീവിതം ആരംഭിച്ച അറുപതിലധികം യുവജന കുടുംബങ്ങൾ ഒത്തുചേർന്ന് “കോട്ടയം ക്ലബ് ഓഫ് ചിക്കാഗോ” എന്ന ക്ലബ്ബിന് രൂപം കൊടുത്തു. ഡിസംബർ 18ന് വൈകുന്നേരം 7 മണിക്ക് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടത്തപ്പെട്ട ഉത്ഘാടന ചടങ്ങിൽ
പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ ക്ലബ്ബ്‌ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയിൽ , ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് ബിനു പൂത്തുറയിൽ എന്നിവർ ആശംസ അറിയിച്ചു.
ഭാരവാഹികൾ
പ്രസിഡൻറ് – ഡിബിൻ വിലങ്ങുകല്ലേൽ, വൈസ് പ്രസിഡൻറ് – ജിനേഷ് ഇലക്കാട്ട് ,
സെക്രട്ടറി – നിഖിൽ തേക്കിലകാട്ടിൽ ,
ജോയിൻ സെക്രട്ടറി – അമൽ വെള്ളാപ്പിള്ളിൽ
ട്രഷറർ – ടിനു പറഞ്ഞാട്ട്

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്രിസ്മസ് കരോളും മറ്റ് വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.കലാപരമായും കായികപരമായും ഉള്ള വിവിധ പരിപാടികൾ വരും നാളുകളിൽ ഉണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.