മികച്ച ടീമിന്റെ കരുത്ത് :ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 250 എപ്പിസോഡുകൾ പൂർത്തിയാക്കി

sponsored advertisements

sponsored advertisements

sponsored advertisements

8 May 2022

മികച്ച ടീമിന്റെ കരുത്ത് :ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 250 എപ്പിസോഡുകൾ പൂർത്തിയാക്കി

അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച്ച പുതിയ അദ്ധ്യായം കുറിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിൽ നിന്നുള്ള ഔദ്യോഗിക പ്രൊഡക്ഷൻ ആണ് ഡോ: കൃഷ്ണ കിഷോർ നിർമാണവും, അവതരണവും നിർവഹിക്കുന്ന അമേരിക്ക ഈ ആഴ്ച്ച.

ഈ പരിപാടിയുടെ ഇത് വരെയുള്ള വിജയത്തിനും മുന്നോട്ടുള്ള യാത്രക്കും കരുത്ത് നൽകുന്നത് അമേരിക്കയിലെ പ്രതിഭാധനരായ ഏതാനും മാധ്യമ പ്രവർത്തകരാണ്. അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷററും ആയ ഷിജോ പൗലോസ് ആണ് അമേരിക്ക ഈ ആഴ്ച്ചയുടെ ചീഫ് പ്രൊഡക്ഷൻ കോർഡിനേറ്റർ.

ഷിജോ പൗലോസ്

സ്റ്റുഡിയോ കാമറ, വിവിധ നഗരങ്ങളിലെ ഏകോപനം, നിർമാണ സഹായം, സാങ്കേതിക വൈദഗ്ധ്യം എന്നിവയുടെ ചുമതല ഷിജോ നിർവഹിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതൽ ഷിജോ പൗലോസ്, ഡോ: കൃഷ്ണ കിഷോറിനൊപ്പം പ്രവർത്തിച്ചു മികവ് തെളിയിച്ച വ്യക്തിയാണ്. എല്ലാ ആഴ്ചയിലേയും പരിപാടിയുടെ ഏകോപനം ഷിജോ നിർവഹിക്കുന്നു. കൂടാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പ്രധാനമന്ത്രിയുടെ സന്ദർശനം തുടങ്ങിയ നിർണായക സംഭവങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് പകരുന്നതും ഷിജോയുടെ മികവ് കൂടിയാണ്.ഷിജോയുടെ സേവനം അമേരിക്ക ഈ ആഴ്ച്ചയുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ മിഡ്‌വെസ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ഷിക്കാഗോ നഗരത്തിലെ വാർത്ത പ്രൊഡക്ഷന് നേതൃത്വം നൽകുന്നത് അലൻ ജോർജാണ്. കഠിനാധ്വാനം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നു അലൻ. കഴിഞ്ഞ വർഷം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയാണ് അലൻ ജോർജ്.

അലൻ ജോർജ്

ഏറ്റവും നൂതനമായ സെഗ്മെന്റുകൾ, ആദ്യമായി അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മലയാളം സ്ക്രീനിലേക്ക് പരിചയപ്പെടുത്തിയ അഭിമുഖങ്ങൾ, അമേരിക്കൻ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങൾ ഇവയെല്ലാം കഴിഞ്ഞ അഞ്ചു വർഷമായി അലൻ അമേരിക്ക ഈ ആഴ്ചക്ക് നൽകി വരുന്നു. പരിപാടിയുടെ അമേരിക്കയിലേ മാർക്കറ്റിംഗ് ചുമതലയും വഹിക്കുന്നു .

അമേരിക്ക ഈ ആഴ്ചയുടെ ഫിലഡൽഫിയ മേഖലയുടെ പ്രൊഡക്ഷൻ ചുമതലയുള്ള അരുൺ കോവാട്ട് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുള്ള പല രാഷ്ട്രീയ പ്രമുഖരേയും അമേരിക്ക ഈ ആഴ്ച്ചയിൽ അവതരിപ്പിക്കാൻ അരുണിന് കഴിഞ്ഞു.

അരുൺ കോവാട്ട്

ഫിലഡെൽഫിയ നഗരത്തിലെ പൗരപ്രമുഖനായ വിൻസെന്റ് ഇമ്മാനുവലിന്റെ സേവനവും ഏറെ പ്രശംസ അർഹിക്കുന്നു. വിൻസെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റവും പുതിയ വാർത്തകളെയും, വ്യക്തികളെയും അവതരിപ്പിക്കാൻ കഴിഞ്ഞു.

വിൻസെന്റ് ഇമ്മാനുവൽ

അദ്ദേഹത്തിന്റെ സംഭാവനകളും ഈ പരിപാടിയുടെ വിജയത്തിന് കരുത്ത് നൽകി. മറ്റ് നഗരങ്ങളിലും, അമേരിക്ക ഈ ആഴ്‌ചക്ക് ടീം ഉണ്ട് എന്നാൽ ഷിജോ, അലൻ, അരുൺ, വിൻസെന്റ് എന്നിവരടങ്ങുന്ന കോർ ടീം ആണ് വിജയശില്പികൾ.

ഇവരുടെ അർപ്പണബോധം, കഠിനാധ്വാനം, സാങ്കേതിക മികവ് എന്നിവയാണ് തനിക്ക് പകരുന്ന ഊർജമെന്നു ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ ചീഫ് ഡോ: കൃഷ്ണ കിഷോർ പറഞ്ഞു. അമേരിക്ക ഈ ആഴ്ച്ച 250 എപ്പിസോഡ് പിന്നിടുമ്പോൾ, അമേരിക്കയിലെ ഈ ദൃശ്യ മാധ്യമ പ്രവർത്തകരുടെ അചഞ്ചലമായ കൂട്ടായ്മയും ലോകം അറിയണം, ഡോ: കിഷോർ അഭിപ്രായപ്പെട്ടു.

അടുത്ത ലക്ഷ്യം 500 എപ്പിസോഡ്. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച ജൈത്രയാത്ര തുടരുകയാണ്