Chicago
CHICAGO, US
-12°C

കുമ്പനാട് കൺവൻഷനും വി.ഡി സതീശന്റെ പ്രസംഗവും

sponsored advertisements

sponsored advertisements

sponsored advertisements

21 January 2023

കുമ്പനാട് കൺവൻഷനും വി.ഡി സതീശന്റെ പ്രസംഗവും

അനിൽ പെണ്ണുക്കര
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല, ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യൻ ഭൂമിയിലെ ഏറ്റവും ബലവാനായ ജീവിയായത് കൊണ്ട് തന്നെ ദൈവം അവനെയാണ് ഈ ഭൂമിയുടെ നിയന്ത്രണം ഏൽപ്പിച്ചിരിക്കുന്നത്. എല്ലാം മുൻപേ തീരുമാനിച്ചിട്ടുണ്ടെങ്കിലും ദൈവം മനുഷ്യനെ അവന്റെ തീരുമാനങ്ങളിലേക്ക് തുറന്നു വിടുന്നു. അവന്റെ നല്ല തീരുമാനങ്ങൾ അങ്ങനെ പ്രശംസനീയമാവുകയും, ദോഷമുള്ളവ ഇകഴ്ത്തപ്പെടുകയും ചെയ്യും.

കേരള രാഷ്ട്രീയ ചരിത്രത്തിന് എക്കാലവും ഒരു വലിയ മുതൽക്കൂട്ടായി മാറാൻ സാധ്യതയുള്ള നേതാക്കളിൽ ഒരാളാണ് വിഡി സതീശൻ. അദ്ദേഹത്തിന്റെ ദീർഘ ദർശനവും, മാനുഷിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തന രീതിയും ഒരു തികഞ്ഞ രാഷ്ട്രീയക്കാരൻ എന്ന സ്ഥാനം കല്പ്പിച്ചു നൽകുന്നു. ഇന്ത്യയെ മതേതരത്വ മൂല്യമുള്ള രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്ന 99 – മത് കുമ്പനാട് കൺവെൻഷനിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ പ്രശംസനീയമാണ്. പരസ്പരം ചെളി വാരി എറിയാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരിൽ നിന്നും ഏറെ വ്യത്യസ്തമായി ദൈവ സ്നേഹത്തേക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങി, അതെ ദൈവ സ്നേഹത്തിലാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പെന്തകൊസ്തു വിശ്വാസികൾ ലോകത്തുടനീളം നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും, മർമ്മപ്രധാനമായി ഇന്ത്യയിൽ പെന്തക്കോസ്ത് ജനത നേരിടുന്ന പ്രശ്നത്തേക്കുറിച്ചും അദ്ദേഹം ഗംഭീരമായിത്തന്നെ സംസാരിച്ചു. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരു നേതാവും പുറത്തെടുക്കാത്ത ധൈര്യമാണ് വിഡി സതീശൻ പുറത്തെടുത്തത്.

ദൈവത്തെ അങ്ങേയറ്റം വിശ്വസിക്കുകയും, ആ ദൈവത്തിന്റെ നന്മയിലും തിന്മയിലും അങ്ങേയറ്റം ഇടപെടുകയുമാണ് വിഡി സതീശൻ ചെയ്തത്. ഒരു നല്ല പൊതു ജന സേവകനാകാൻ ക്രിസ്തുവിൻ്റെ മാർഗങ്ങളും പഠിപ്പിക്കലുകളും തന്നെ നിത്യജീവിതത്തിൽ ഒരു പാട് സ്വാധീനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാൻ വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിനല്ലാതെ മറ്റാർക്കും കഴിയില്ല. തന്റെ പ്രസംഗത്തിൽ ഉടനീളം അദ്ദേഹം ആരെയും അതിക്ഷേപിക്കാനോ, തെറ്റു പറയാനോ ശ്രമിച്ചിട്ടില്ല. ദൈവത്തിന്റെ മക്കളോട് സംസാരിക്കുമ്പോൾ, അവരുടെ ഭാഷയിൽ സംസാരിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചെയ്തത്. വിശ്വാസി സമൂഹത്തെ മുഴുവൻ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അങ്ങേയറ്റം എളിമയോടെയും ലാളിത്യത്തോടെയുമാണ് അദ്ദേഹം സംസാരിച്ചത്.
ഒരു നല്ല പൊതു ജന സേവകനാകാൻ ക്രിസ്തുവിൻ്റെ മാർഗങ്ങളും പഠിപ്പിക്കലുകളും നിത്യജീവിതത്തിൽ ഒരു പാട് സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിഡി സതീശൻ പ്രസംഗത്തിൽ വച്ച് സംസാരിച്ചത്, അതായത് ഒരു രാജ്യം അതുമല്ലെങ്കിൽ ഒരു ലോകം തന്നെ നന്നാക്കാനുള്ള വഴികൾ ക്രിസ്തു മുൻപേ പറഞ്ഞ് വച്ചിട്ടുണ്ട് എന്നതാണ്. ആ ദർശനം ഏറ്റവുമധികം അനുഭവിച്ചിട്ടുള്ള മനുഷ്യനായി നമുക്ക് വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിനെ വിലയിരുത്താം. അല്ലെങ്കിൽ ആരാണ് ഇത്തരത്തിൽ മതേതരമായ ഒരാശയത്തിൽ ഊന്നിക്കൊണ്ട് ഇന്നത്തെ കാലത്ത് സംസാരിക്കാൻ തയ്യാറാവുക? യേശുവും ശിഷ്യന്മാരുമൊത്തുള്ള കഥകളും, ആ കഥകളിലെ സാരശങ്ങളും വേദിയിൽ അവതരിപ്പിക്കുമ്പോൾ വിഡി സതീശൻ എന്ന നേതാവിനെ കേരളം എപ്പോഴും അതിന്റെ ഉന്നത സ്ഥാനങ്ങളിൽ തന്നെ അർഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. പെന്തകൊസ്തു വിശ്വാസികളുടെ ഹൃദയത്തിലെ വെളിച്ചമാണ് വിഡി സതീശൻ എന്ന മനുഷ്യസ്നേഹി ലോകത്തിന് മുൻപിലേക്ക് തുറന്നു വച്ച് കൊടുത്തത്. ആ വെളിച്ചം അദ്ദേഹത്തിലൂടെയെങ്കിലും ലോകം കാണേണ്ടതുണ്ട്.

ക്രിസ്തു എങ്ങനെയാണ് ഒരു ലോകത്തിന് മാതൃകയാകുന്നത് എന്ന് വ്യക്തമാക്കുന്നിടത്താണ് വിഡി സതീശന്റെ പ്രസംഗം ആധുനിക ഇന്ത്യയിൽ കൂടുതൽ ചർച്ചകൾ വേണ്ട ഒരു വിഷയത്തിലേക്ക് വഴി തിരിച്ചു വിടുന്നത്. ലോകം മുഴുവനായിട്ടാണ് നിൻ്റെ രാജ്യം വ്യാപിച്ചുകിടക്കുന്നതെന്ന ക്രിസ്തുവിന്റെ വാക്കാണ് വിഡി സതീശനെയും സ്വാധീനിച്ചിരിക്കുന്നത്. മനുഷ്യ ൻ്റെ അധർമ്മങ്ങളും കടുത്ത പാപങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ ലോകത്ത് ദൈവ സ്നേഹത്തിൽ അധിഷ്ഠിതമായ വിശാലമായ ഒരു രാജ്യമാണ് കെട്ടിപ്പെടുക്കണമെന്ന് യേശു ക്രിസ്തു പറയുമ്പോൾ അത് തന്നെ പ്രതിപക്ഷ നേതാവും കൂട്ടിച്ചേർക്കുന്നു. അതൊരു വലിയ ചിന്തയാണ്. ഒരാളെയും ഒരു സമൂഹത്തെയും ഒരു വിശ്വാസത്തേയും മാത്രമല്ല ഒരു ലോകത്തെ മുഴുവൻ ഉൾക്കൊള്ളിക്കുന്ന ആശയമാണ് അതിൽ അടങ്ങിയിരിക്കുന്നത്. തങ്ങളെ പ്രാർത്ഥിക്കാൻ പ്രാപ്തരാക്കേണമെ എന്ന ശിഷ്യന്മാരുടെ ആവശ്യത്തിൽ നിന്നാണ് യേശു പ്രാർത്ഥന എന്തായിരിക്കണമെന്നും അത് എന്താണെന്നും അവരെ പഠിപ്പിച്ചതെന്ന് വിഡി സതീശൻ കൂട്ടിച്ചേർക്കുമ്പോൾ അദ്ദേഹത്തിലൂടെ പുനർവായിക്കപ്പെടുന്നത് പ്രാർഥനയെന്ന യേശു തന്ന അനുഗ്രഹീത സമ്മാനത്തെയാണ്. പ്രാർഥന കൊണ്ട് ലോകവും എന്തിന് രോഗവും വരെ മാറ്റിയവരുടെ ലോകമാണ് നമ്മുടേത്, അത് വിഡി സതീശൻ ഒന്നുകൂടി വ്യക്തമാക്കുന്നു.

അതെ ഇന്ത്യൻ നിയമ വ്യവസ്ഥ അനുശാസിക്കുന്നത് പോലെ ആർട്ടിക്കിൾ 21 പറയുന്നത് Right to Live എന്നാണ്. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താൻ പാടില്ല എന്നാണ് അത് അർഥമാക്കുന്നത്. എവിടെയാണ് ഇന്ത്യയിൽ അത് സംരക്ഷിക്കപ്പെടുന്നത്? കോവിഡ് മഹാമാരി പടർന്ന് പിടിച്ച രണ്ട് വർഷക്കാലത്ത് വടക്കേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കർണാടകയിലുമായി 400 ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെടുകയും നൂറോളം സുവിശേഷകർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത് തുറന്നു പറയാൻ ധൈര്യം കാണിച്ചത് വിഡി സതീശൻ എന്ന മനുഷ്യനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഒരാൾ പോലും പെന്തകൊസ്തു വിശ്വാസികൾക്ക് വേണ്ടി ഇതുവരേയ്ക്കും പരസ്യമായി രംഗത്ത് വന്നിട്ടില്ല, പക്ഷെ നമ്മുടെ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് മടി കൂടാതെ കടന്ന് വരികയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള ദൗത്യത്തിന് മുൻപിൽ നിൽക്കുകയും ചെയ്തു.

മതമോ ജാതിയോ നിറമോ ജോലിയോ വർഗ്ഗമൊ നാടൊ ഭാഷയോ ഒന്നും നോക്കാതെ എല്ലാവർക്കു വേണ്ടിയും ഒരുപോലെ സംസാരിക്കുന്നവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ. അത് വി ഡി സതീഷനിൽ വ്യക്തമായി തെളിഞ്ഞു കാണുന്നുണ്ട്. ഇതുവരേയ്ക്കും ആരും ഉയർത്താത്ത ശബ്ദം അദ്ദേഹം ഉയർത്തിയിട്ടുണ്ട്. നാളുകളായി പെന്തകൊസ്തു വിശ്വാസികൾ അനുഭവിക്കുന്ന അടിച്ചമർത്താലുകൾ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട് . അതുകൊണ്ട് തന്നെ കോൺഗ്രസിനും വരും കാല ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയ്ക്കും വിഡി സതീശൻ ഒരു വലിയ മുതൽക്കൂട്ടാണ്. യേശുവിന്റെ കണ്ടെത്തലുകൾ ഒരിക്കലും വ്യാജമല്ല, അതിൽ എന്നും സത്യം മാത്രമേയുള്ളൂ, അതിൽ സംശവിച്ചതും സംഭവിക്കാനിരിക്കുന്നതുമെല്ലാമുണ്ട്. അത്തരത്തിൽ എല്ലാം ചേർന്ന സംഭവ വികാസങ്ങളുടെ ആകെതുകയാണ് വിഡി സതീശന്റെ പ്രസംഗവും. അദ്ദേഹത്തെ പോലൊരു വ്യക്തി, പെന്തകോസ്ത് സമൂഹത്തിനു വേണ്ടി ശബ്ദം ഉയർത്തിയതിൽ അതിയായ സന്തോഷമാണുള്ളത്. ഒരു വലിയ മനുഷ്യൻ ഒരു വലിയ ആശയവുമായി കൂടിച്ചേരുമ്പോൾ അവിടെ തീർച്ചയായും വലിയ അത്ഭുതങ്ങൾ സംഭവിക്കും. അതെ യേശുവിന്റെ രാജ്യം തന്നെ ആഗതമാകട്ടെ, നന്മ മാത്രമുള്ള മനുഷ്യർ, അതിക്രമങ്ങളോ, കൂട്ട പാലായനങ്ങളോ ഒന്നുമില്ലാത്ത ഭൂമി. അങ്ങനെ ആ രാജ്യം ഒരു ലോകത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടട്ടെ.

https://youtu.be/hT5aa2RGRqU