രാഷ്ട്രീയ കുരുക്കിൽപ്പെട്ടുപോകുന്ന ജീവിതങ്ങളെ വരച്ചുകാട്ടുന്ന നാടകം “കുരുത്തി ” ഹൂസ്റ്റണിൽ

sponsored advertisements

sponsored advertisements

sponsored advertisements

6 May 2022

രാഷ്ട്രീയ കുരുക്കിൽപ്പെട്ടുപോകുന്ന ജീവിതങ്ങളെ വരച്ചുകാട്ടുന്ന നാടകം “കുരുത്തി ” ഹൂസ്റ്റണിൽ

അവതരണ മികവിൽ മയാമി സംഘമിത്ര
————————————————————-
രാഷ്ട്രീയ കുരുക്കിൽപ്പെട്ടുപോകുന്ന ജീവിതങ്ങളെ വരച്ചുകാട്ടുന്ന നാടകം “കുരുത്തി ” നാടകം ടെക്സാസിൽ ഹൂസ്റ്റണിൽ നാളെ അരങ്ങേറുന്നു.ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ 2022ല ഉദയാസ്തമനപൂജാ മഹോത്സവത്തോടനുബന്ധിച്ച് മെയ് ഏഴാം തീയതി രാത്രി എട്ട് മുപ്പതിന് കുരുത്തി അവതരിപ്പിക്കുന്നത് . മയാമി സംഘമിത്ര അവതരിപ്പിക്കുന്ന നാടകം ഇതിനോടകം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു .ആനുകാലിക, രാഷ്ട്രീയ സാഹചരൃങ്ങ ളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് കുരുത്തി.അവാർഡുകൾ വാരികൂട്ടിയ സൂപ്പർഹിറ്റ് നാടകം.
കാലത്തിന് മുൻപേ സഞ്ചരിച്ച നാടകം കൂടിയാണിത് .
നാടകരചന രംഗത്തെ കുലപതി ഹേമന്ദ് കുമാർ രചനയും ഫ്ലോറിഡയിലെ സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ നോയൽ മാത്യു ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത് .

കുരുത്തിയിൽ അകപ്പെടുന്ന മത്സ്യങ്ങളെപ്പോലെയാണ് വർത്തമാനകാലത്തിലെ കൊലപാതകരാഷ്ട്രീയത്തിന് ഇരയാകുന്നവരെന്ന് നാടകം പറയുന്നു. രാഷ്ട്രീയ ചാവേറുകളും അവരുടെ നേതാവുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. അക്രമത്തിലൂടെ ഭർത്താവിനെ നഷ്ടപ്പെട്ടവരും മകനെ നഷ്ടപ്പെട്ടവരും തീർക്കുന്ന പ്രതിരോധത്തിലൂടെ നാടകം അവസാനിക്കുന്നു.

വിനോദ് കുമാർ നായർ, ഏബ്രഹാം കളത്തിൽ, സുരേഷ് നായർ, റോബിൻസ് ജോസ് ,കുര്യാക്കോസ് പൊടിമറ്റം, സഞ്ജയ് നടുപ്പറമ്പിൽ, മനോജ് താനത്ത്, സരിത കിഷോർ, ജഗതി നായർ, റിനു ജോണി, ശ്രീജിത്ത് കാർത്തികേയൻ, നിക്സൺ ജോസഫ്, സജി കരിമ്പന്നൂർ, സോണി തേക്കുംകാട്ടിൽ, ജിൻസ് തോമസ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങൾക്ക് അരങ്ങിൽ ജീവൻ നൽകുന്നു .കലാഭവൻ മനേഷ് മണിയുടെ നേതൃത്വത്തിൽ പച്ഛാത്തലം എൽ ഇ ഡി വാൾ ഉപയോഗിച്ച് സെറ്റ് ചെയ്ത് നാടകത്തിനു പുതിയ അരങ്ങ് ഒരുക്കുന്നതും കുരുത്തിയുടെ പ്രത്യേകതയാണ് .മനേഷ് മണിയുടെ സാന്നിധ്യം ഈ നാടകത്തെ സാങ്കേതിക വിദ്യയുടെ പുതിയ രീതികളെ കാണികൾക്ക് പരിചയപ്പെടുത്തുന്നു .കൂടാതെ മല്ലു കഫെ കുരുത്തി നാടകത്തിന്റെ ഒഫീഷ്യൽ പാർട്ണർ കൂടിയാണ് .
അമേരിക്കയ്ക്ക് പുറത്തുനിന്നും നാടകത്തിനു ബുക്കിങ്ങ് ലഭിക്കുന്നു എന്നത് വലിയ സന്തോഷമാണ് നൽകുന്നതെന്ന് സംവിധായകൻ നോയൽ മാത്യു പറഞ്ഞു .

ജോയി കുറ്റിയാനി ബാബു കല്ലിടിക്കിൽ ഉല്ലാസ് കുര്യാക്കോസ്, ബിജു ഗോവിന്ദൻ കുട്ടി, ജോസ് മോൻ കരേടൻ, സുധീഷ് പി.കെ, ഡേവിസ് വർഗീസ്, റോബർട്ട് ജയിംസ്, ജോൺസൺ മാത്യു, ജിസ്‌മോൻ ജോയി, പൊന്നച്ചൻ സെബാസ്റ്റ്യൻ, ഷിബു ജോസഫ്, ഷീലാ ജോസ്, അലിഷ കുറ്റ്യാനി, ബൈജു, രഞ്ചിത്ത് രാമചന്ദ്രൻ ,ചാർലി പൊറത്തൂർ, ഷെൻസി മാണി , ജോണി തോമസ്, റിച്ചാർഡ് ജോസ്, അജി വർഗീസ്, ക്രിസ്റ്റോ ജിജി, ജോഷി ജോൺ ,ജിനോ കുര്യാക്കോസ് ,ജിഷ ചെറിയാൻ തുടങ്ങിയവർ അരങ്ങിന് പിന്നിലും പ്രവർത്തിക്കുമ്പോൾ അക്രമ രാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമാക്കിയ “കുരുത്തി” .അവതരിപ്പിച്ച എല്ലാ വേദികളിലും നിറഞ്ഞ സദസ്സിന്റെ കൈയടികൾ ഏറ്റുവാങ്ങിയിട്ടുണ്ട് .ഈ സാമൂഹ്യ പ്രസക്തിയുള്ള നാടകം ഹൂസ്റ്റണിലെ മലയാളി നാടക പ്രേമികൾക്ക് പുതിയ അനുഭവമാകയും സമ്മാനിക്കുക .ടെക്‌സാസിലെ എല്ലാ കലാ പ്രേമികളെയും കുരുത്തി കാണുന്നതിനായി ക്ഷണിക്കുന്നുവെന്ന് ക്ഷേത്ര പ്രസിഡന്റ് രമ പിള്ള , പ്രോഗ്രാം കോർഡിനേറ്റർസ് ആയ
ജയൻ അരവിന്ദാക്ഷൻ , സത്യൻ പിള്ള,രാമദാസ് കണ്ടത്ത്‌,
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ
പൂർണിമ മതിലകത്ത്‌,കൃഷ്ണജ കുറുപ്പ് ,അജിത് നായർ ,അനിൽ ഗോപിനാഥ് ,അനിൽ ജനാർദ്ദനൻ ,സുബിൻ ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു .