ലാല്‍ജോസിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 March 2022

ലാല്‍ജോസിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി

നവാഗതനായ കബീര്‍ പുഴമ്പ്രത്തിന്റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ലാല്‍ജോസിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് അണിയറക്കാര്‍ പറയുന്നു. പുതുമുഖങ്ങളെ അണിനിരത്തി പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് യുവനടന്‍ ശാരിഖ് ആണ്. ഒട്ടേറെ വെബ് സിരീസുകളിലൂടെ ശ്രദ്ധേയനാണ് ശാരിഖ്. ചിത്രം 18ന് തിയറ്ററുകളില്‍ എത്തും.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി കെ ബൈജു എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ധനേഷ് ആണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, സംഗീതം ബിനേഷ് മണി, ഗാനരചന ജോ പോള്‍, മേക്കപ്പ് രാജേഷ് രാഘവന്‍, വസ്ത്രാലങ്കാരം റസാഖ് തിരൂര്‍, കലാസംവിധാനം ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇ എ ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ അസീസ് കെ വി, ലൊക്കേഷന്‍ മാനേജര്‍ അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു, വിന്റെഷ്, സംഗീത് ജോയ്പി, പിആര്‍ഒ പി ആര്‍ സുമേരന്‍.