ലളിതം സുന്ദരം (ഫിലിം റിവ്യൂ -അനിൽ പെണ്ണുക്കര )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 April 2022

ലളിതം സുന്ദരം (ഫിലിം റിവ്യൂ -അനിൽ പെണ്ണുക്കര )

പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ഒരു സിനിമ കാണുമ്പോൾ, ജീവിതം ഇങ്ങനെയൊക്കെയായിരുന്നെങ്കിലെന്ന് ഇടയ്ക്കെപ്പോഴോ തോന്നിപ്പോയിപ്പോയി. എവിടെയോ ഒരു ചെറിയ നോവും മധുരവും കലർന്ന ഒരു കുഞ്ഞു സിനിമ. കാണേക്കാണെ ജീവിതത്തിൽ എവിടെയോ കണ്ട് മറന്ന ആരൊക്കെയോ മിണ്ടിയും പറഞ്ഞുമങ്ങനെ അടുത്തുള്ളത് പോലെ.. കേട്ടു പഴകിയ കഥയായിട്ടും, കഥാപാത്രങ്ങളുടെ സൃഷ്ടികൊണ്ടും അഭിനയത്തിന്റെ സ്വാഭാവികത കൊണ്ടും ലളിതം സുന്ദരം ഒരു വേറിട്ട അനുഭവമായി മാറുന്നു.

ഒരുപാട് സങ്കടങ്ങൾക്കിടയിൽ നിങ്ങളിങ്ങനെ മുങ്ങിതാഴുമ്പോൾ ആരെങ്കിലുമൊക്കെ വന്ന് നമ്മളെ ചേർത്ത് പിടിച്ചിരുന്നെങ്കിലോ, അങ്ങനെയുള്ള ഒരു ചേർത്ത് പിടിയ്ക്കലാണ് ലളിതം സുന്ദരം, അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയവരാണ് ബിജു മേനോനും സുതീഷും മഞ്ജു ചേച്ചിയുമെല്ലാം.. ഓരോ കഥാപാത്രങ്ങളും പകരുന്നത് ഓരോ മനുഷ്യരെയാണ്, അവരുടെ മാനസികമായ വെല്ലുവിളികളെയും, പ്രതിസന്ധികളെയുമാണ്.

നിങ്ങൾ വല്ലാതെ വീർപ്പുമുട്ടുന്ന മനുഷ്യനാണെങ്കിൽ വെറുതെ ഹോട്സ്റ്റർ എടുത്ത് ഈ സിനിമയോന്ന് കാണുക. ഭൂമിയിൽ സ്നേഹം കൊണ്ടും സാമിപ്യം കൊണ്ടും എന്തും നേടാമെന്നതിന്റെ തെളിവുകൾ ആ സിനിമയെ മനോഹരമാക്കുന്നുണ്ട്. അമിത പ്രതീക്ഷകളോ അത്ഭുതങ്ങളോ ഒന്നും സിനിമയിൽ സംഭവിക്കുന്നില്ല, പക്ഷെ അതിനേക്കാൾ ഒരു മനുഷ്യനെ പതിയെ തഴുകി കടന്നു പോകുന്ന ഒരു ചെറിയ കാറ്റാണ് ലളിതം സുന്ദരം.

ഭൂമിയിൽ എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവർക്ക്, മടുപ്പുകളുടെ നട്ടുച്ചകളിൽ ആരുമില്ലാതെ ഓർമ്മകൾക്ക് കൂട്ടിരിക്കുന്നവർക്ക്, സ്നേഹത്തിന്റെ കടങ്ങൾ വീട്ടാൻ വേണ്ടി മാത്രം ജീവിച്ചിരിക്കുന്നവർക്ക് ഈ സിനിമ ലളിതവും സുന്ദരവുമാണ്.