ലാന രജതജുബിലി സാഹിത്യോത്സവ പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റ് എസ്.ഹരീഷ് പങ്കെടുക്കും

sponsored advertisements

sponsored advertisements

sponsored advertisements


17 August 2022

ലാന രജതജുബിലി സാഹിത്യോത്സവ പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റ് എസ്.ഹരീഷ് പങ്കെടുക്കും

അമ്പഴയ്ക്കാട്ട് ശങ്കരന്‍

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ സാഹിത്യോത്സവ പരമ്പരയിൽ “എന്റെ എഴുത്തുവഴികൾ……നോവൽ രചനയിലൂടെ….” എന്ന പ്രഭാഷണ-സംവാദ പരിപാടിയിൽ പ്രശസ്ത നോവ്ലിസ്റ്റും. കഥാകാരനും, തിരക്കഥാകൃത്തുമായ ശ്രീ എസ് ഹരീഷ് പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തും. ആഗസ്റ്റ് 20,
ശനിയാഴ്ച രാവിലെ 10 മണിക്ക് സൂം (zoom) മീറ്റിങ്ങിലൂടെയാണ്‌ പരിപാടി സംഘടിപ്പിച്ചുട്ടുള്ളത്. പ്രശസ്ത് നോവലിസ്റ്റും, സാഹിത്യകാരനും, സിനിമാനിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി, നോവലിസ്റ്റും എഴുത്തുകാരനുമായ ശ്രീ രാജേഷ് വർമ്മ, നോവലിസ്റ്റും എഴുത്തുകാരിയുമായ ശ്രീമതി
എം പി ഷീല എന്നിവർ പങ്കെടുക്കും (Meeting ID: 831 7791 0497
https://us02web.zoom.us/j/83177910497)

എസ്.ഹരീഷ്
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ എസ്. ഹരീഷ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്. മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു. രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യപ്രഭാഷണം പ്രൊഫസർ : ‍റാൻഡി പോഷ്(വിവർത്തനം), ഗൊഗോളിന്റെ കഥകൾ (വിവർത്തനം),
മീശ (നോവൽ) എന്നിവയാണ്‌ പ്രമുഖ കൃതികൾ. 2018 – ൽ പുറത്തിറങ്ങിയ ഏദൻ എന്ന ചലച്ചിത്രം, ഹരീഷിന്റെ ആദം എന്ന ചെറുകഥാസമാഹാരത്തിലെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട് എന്ന ചലച്ചിത്രം
സംവിധാനം ചെയ്തിട്ടുള്ളത്. ശ്രീ ഹരീഷിന്‌ മറ്റു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലാന രജത ജുബിലി പ്രാദേശിക സമ്മേളനം ഓസ്റ്റിന്‍, ടെക്സസ്സില്‍

ലാന രജത ജുബിലി പ്രദേശിക സമ്മേളനം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തിയതികളില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിന്‍ കാമ്പസ്സില്‍ വെച്ച് നടക്കും. അതിന്റെ വിശദാംശങ്ങള്‍ ലാനയുടെ വെബ് സൈറ്റില്‍ (www.lanalit.org) ലഭിക്കുന്നതാണ്‌.

(റിപ്പോര്‍ട്ട്
തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരന്‍)