NEWS DETAILS

21 September 2023

ലാനയുടെ “പുസ്തക പരിചയം” സെപ്റ്റംബർ 23-ന്‌

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ അടുത്ത പരിപാടി “പുസ്തകപരിചയം” ഈ വരുന്ന ശനിയാഴ്ച്ച, സെപ്റ്റംബർ 23-ന്‌ രാവിലെ 10-ന്‌ (US CST, 8.30 PM IST) സൂം മീറ്റിംങ്ങിലൂടെ നടക്കും. അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും ലാന മുൻ പ്രസിഡണ്ടുമായ ശ്രീ മനോഹർ തോമസ്സിന്റെ “കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ” എന്ന് കൃതി പ്രശസ്ത എഴുത്തുകാരൻ ശ്രീ കെ കെ ജോൺസൺ പരിചയപ്പെടുത്തും. തുടർന്ന് കൃതിയെ അമേരിക്കയിലെ പ്രശസ്ത എഴുത്തുകാർ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!

Zoom meeting ID: 876 6583 0001

Zoom meeting link: https://us02web.zoom.us/j/87665830001

ലാനയുടെ പതിമൂന്നാം ദേശീയ സമ്മേളനം ഒക്ടോബർ 20-22 തിയതികളിൽ നാഷ്‌വില്ലിൽ നടക്കും.

ഇരുപത്തിഞ്ച് വർഷം പിന്നിട്ട ലാനയുടെ പതിമുന്നാം ദേശീയ സമ്മേളനം ടെന്നിസ്സിയിലെ നാഷ്‌വില്ലിൽ 2023 ഒക്ടോബറിൽ മാസം 20, 21, 22 തിയ്യതികളിലാണ്‌ നടക്കാൻ പോകുന്നത്. 3 ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ വേദി “ആശാൻ നഗർ” ആയിരിക്കും. കവിത്രയങ്ങളിൽ ആശയഗംഭീരനായ കുമാരനാശാന്റെ വിയോഗത്തിന്‌ 100 വർഷം പൂർത്തീകരിക്കാൻ പോകുകയാണല്ലോ. സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവും, കേരള-കേന്ദ്ര സാഹിത്യ അവാർഡുകളടക്കം നിരവധി അവാർഡുകൾ ലഭിച്ച ശ്രീ കെ പി രാമനുണ്ണി നിർവഹിക്കും. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ കഥ, കവിത, നോവൽ, സിനിമസാഹിത്യം , പുസ്തകപരിചയം തുടങ്ങി നിരവധി മേഖലകളെ അധികരിച്ച് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ചർച്ചകളും സംവാദങ്ങളുംകൊണ്ട് ഒരോ സെഷനുകളും സമ്പന്നമായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പുസ്തക പ്രദർശനത്തിന്‌ പ്രത്യേക പവലിയൻ ഉണ്ടായിർക്കും. തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർ പ്രശസ്ത എഴുത്തുകാരനും ലാന ലൈബ്രേറിയനുമായ അബ്ദൂൾ പുന്നയൂർക്കുളവുമായി ബന്ധപ്പെടേണ്ടതാണ്‌. (WhatsApp number: +91 85928 25825)

സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വിശദവിവരങ്ങൾ lanalit.org  എന്ന ലാനയുടെ വെബ്സൈറ്റിലും താഴെയും കാണാവുന്നതാണ്‌.

സമ്മേളനത്തിൽ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു വിശദവിവരങ്ങളും  താഴെ കൊടുക്കുന്നു.

മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്ററേഷൻ  ഫീസ്

ഒരാൾ മാത്രം: $125.00 

കുടുംബം: $150.00

രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി: 2023  ഒക്ടോബർ 1 ഞായറാഴ്ച്ച

രജിസ്റ്ററേഷൻ ലിങ്ക്:

https://docs.google.com/forms/d/1TNqyAHMdTo22i5O4yQ3JiveMZiCxb0_mbGX3f_HcR2I

രജിസ്റ്ററേഷൻ ഫീസ് Zelle വഴിയോ ചെക്ക് മുഖേനെയോ തഴെ കാണുന്ന വിധത്തിൽ അടക്കാവുന്നതാണ്‌.

Zelle: lanalit97@gmail.com (preferred method of payment)

ചെക്ക് അയക്കേണ്ട വിലാസം: LANA President, 2135 Schumacher Dr., Naperville, IL 60540.

Check Payable to “LANA”

നിങ്ങളുടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും താഴെ ചേർക്കുന്നു.

മുറി വാടക:  $124 + applicable taxes & fees

30 മുറികൾ സമ്മേളനത്തിന്റെ ഭാഗമായി മാറ്റി വെച്ചിട്ടുണ്ട്. ചുരുങ്ങിയ വാടകക്ക് മുറി ലഭിക്കുന്നതിന്‌ കഴിയാവുന്നത്ര വേഗത്തിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമല്ലോ.

https://www.marriott.com/event-reservations/reservation-link.mi?id=1675460822396&key=GRP&app=resvlink