ലതാ മങ്കേഷ്കറിന് കൊവിഡ്

sponsored advertisements

sponsored advertisements

sponsored advertisements

11 January 2022

ലതാ മങ്കേഷ്കറിന് കൊവിഡ്

ഗായിക ലതാ മങ്കേഷ്കറിന് കൊവിഡ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. പേടിക്കേണ്ടതായൊന്നുമില്ല എന്നും മരുന്നുകളോട് ലതാ മങ്കേഷ്കർ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ലതാ മങ്കേഷ്കറിന്റെ പ്രായം കണക്കിലെടുത്താണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും മരുമകൾ രചന അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാർത്ഥനയിൽ ലതാ മങ്കേഷ്കറെ ഓർക്കണമെന്നും മരുമകൾ രചന ആവശ്യപ്പെട്ടു. ന്യൂമോണിയ ബാധയെ തുടർന്ന് 2019ൽ ലതാ മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ വിശ്രമത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൊവിഡ് പിടിപെട്ടത്.