മനുഷ്യരെ ചിരിപ്പിക്കുകയാണ് ഭൂമിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം

sponsored advertisements

sponsored advertisements

sponsored advertisements

7 March 2022

മനുഷ്യരെ ചിരിപ്പിക്കുകയാണ് ഭൂമിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം

രാളെ കരയിപ്പിക്കാൻ എളുപ്പമാണ്, പക്ഷെ ചിരിപ്പിക്കാൻ ഏറെ പ്രയാസമാണ്, ആ പ്രയാസപ്പെട്ട പണിയെടുക്കുന്ന എത്ര കലാകാരന്മാരാണ് നമുക്ക് ചുറ്റുമുള്ളത്. കോമഡി ഷോകളൊക്കെ നമ്മുടെ പ്രദേശങ്ങളിലെ അറിയപ്പെടാത്ത പലർക്കും സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
ചിരിക്കുമ്പോൾ നമ്മളിൽ നിറയുന്ന പോസിറ്റീവ് എനർജി ജീവിതത്തിന്റെ കാലാവധി കൂട്ടുമെന്ന പഠനങ്ങൾ വരെ നിലനിൽക്കുന്നുണ്ട്. ചാർളി ചാപ്ലിനാണ് ചിരിപ്പിച്ചു കൊണ്ട് നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് കടന്ന് കയറിയ ഒരേയൊരു മനുഷ്യൻ. ഒരുപക്ഷെ അയാളെക്കാൾ ഭംഗിയിൽ ചിരിപ്പിക്കാൻ കഴിയുന്നവർ നമുക്കിടയിൽ ഉണ്ടെങ്കിലും നമ്മളതിനെ തിരിച്ചറിയാറേയില്ല.

ചിരി ഔഷധവും ജീവിതവുമായിരിക്കെ ചിരിപ്പിക്കുന്നവരെ നമ്മൾ ദൈവത്തോളം പ്രിയപ്പെട്ടവരായിത്തന്നെ കാണേണ്ടതുണ്ട്.മലയാളിയുടെ ചിരികളിൽ കാലങ്ങളായി കയ്യൊപ്പ് പതിപ്പിച്ച ഒരുപാട് റിയാലിറ്റി ഷോകളുണ്ട്, ഒരുപക്ഷെ സീരിയലിനെക്കാൾ മലയാളി കുടുംബങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേർന്നവരാണ് അവരൊക്കെ. ചെറിയ ചെറിയ സംഭവങ്ങളെ ഊതിവീർപ്പിച്ചു നർമം ചേർത്ത് അവരൊക്കെ വിളമ്പുമ്പോൾ ഉള്ളുപൊട്ടി ചിരിച്ചവരാണ് നമ്മൾ മലയാളികൾ. കോമഡി ഫെസ്റ്റിവലും, കോമഡി സ്റ്റാർസും, കോമഡി സർക്കസും തുടങ്ങി അങ്ങനെ നീളുന്നു റിയാലിറ്റി ഷോകളുടെ ആ നിര.

മധ്യവർഗ്ഗത്തിനും,താഴെക്കിടയിലുള്ള മനുഷ്യർക്കും ഏറെ സന്തോഷം നൽകുന്നവയാണ് ഈ കോമഡിഷോകൾ. കാലം കടന്നുപോകും തോറും അപചയങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അതിനെ ജീവിതത്തിൽ ആശ്രയിക്കുന്നവരാണ് അവരൊക്കെ. ചെറിയ കുടുംബങ്ങളിലേക്ക് ഇറങ്ങിചെല്ലും തോറും ഇത്തരത്തിലുള്ള കോമഡി ഷോകൾക്ക് ഒരുപാട് ആരാധകരുണ്ട്. ജീവിതം എത്രത്തോളം എളുപ്പമാളുന്നുവോ അത്രത്തോളം ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ചെറിയ ചിരികൾ വലിയതാക്കാനും കഴിയും. മലയാളിയുടെ സന്തോഷങ്ങളിൽ ചിരികൾക്കുള്ള പങ്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. എട്ടുവർഷത്തോളം നീണ്ടു നിന്ന കോമഡി സ്റ്റാറിന്റെ സ്റ്റാർ വാല്യൂ വലിയ തരത്തിൽ മുൻപത്തെത്തിനേക്കാൾ കുറഞ്ഞെങ്കിലും ഇപ്പോഴും പുതിയ ഒരുപാട് കലാകന്മാരെ വെള്ളിത്തിരയിലേക്കെത്തിക്കുന്നതിൽ ഇതിനു വലിയ പങ്കുണ്ട്.

ചിരിയ്ക്ക് എപ്പോഴും ഒരു ശക്തിയുണ്ട്. എന്ത് മടുത്താലും മനുഷ്യന് ചിരി മടുക്കാറില്ല. ആ പ്രേക്ഷക അനിവാര്യത തന്നെയാണ് കോമഡി ഷോകളെ ഇപ്പോഴും ഭംഗിയാക്കി മലയാള ടെലിവിഷനിൽ നിലനിർത്തുന്നത്. പ്രാചീനകാലം മുതൽക്കേ പല കലകളിലൂടെയും മനുഷ്യരാശിയെ ചിരിപ്പിച്ചു ജീവിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ലോകം. അതിന്റെ പുനരവതരണങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള റിയാലിറ്റി ഷോകൾ മുന്നോട്ട് വയ്ക്കുന്നത്.
അപചയങ്ങളിലും തുടർച്ചകൾ ഉണ്ടാവട്ടെ, ഇനിയും ഒരുപാട് ചിരിവഴികൾ തുറക്കട്ടെ