ലീലാ മാരേട്ട് കെ.സുധാകരൻ, വി.ഡി. സതീശൻ എന്നിവരുമായി ചർച്ച നടത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 April 2022

ലീലാ മാരേട്ട് കെ.സുധാകരൻ, വി.ഡി. സതീശൻ എന്നിവരുമായി ചർച്ച നടത്തി

തിരുവനന്തപുരം: കോൺഗ്രസിന് മതേതരത്വത്തിന്റെയും , അഖണ്ഡതയുടെയും മുഖമാണ് ഉള്ളതെന്ന് കെ.പി .സി പ്രസിഡന്റ് കെ.സുധാകരൻ . തന്നെ വന്നു കണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റിനോടും ഫ്ലോറിഡയിലെ സാമൂഹ്യ പ്രവർത്തകനുമായ ചാക്കോ കുര്യനോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ടായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കോൺഗ്രസിന്റെ വളർച്ചയാണ് രാജ്യത്തിന്റെ നന്മ. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെങ്കിൽ മാത്രമെ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുവാൻ സാധിക്കുകയുള്ളു. അതിന് കോൺഗ്രസ് വളരണം. ലോകമെമ്പാടുമുള്ള കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും കോൺഗ്രസിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കേരളത്തിന്റെ വികസനകാര്യത്തിൽ ഒരേ നയമാണ് പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇരു സർക്കാരുകളുടേയും ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.മുൻ എം എൽ എ വി ടി ബലറാമും സന്നിഹിതനായിരുന്നു .