NEWS DETAILS

25 May 2023

ലോക കേരളസഭ സമ്മേളനം :നേതാക്കൾ ന്യൂയോർക്ക് കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചു

ജോസ് കണിയാലി

ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ലോക കേരള സഭ  ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ ,ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ ,ഹോസ്പിറ്റാലിറ്റി ചെയർ പോൾ കറുകപ്പിള്ളിൽ എന്നിവരാണ് ന്യൂയോർക്ക് കോൺസലേറ്റ്  ജനറൽ വിജയ് നമ്പ്യാരെ സന്ദർശിച്ചത് .അമേരിക്കൻ മേഖലാ സമ്മേളനത്തിന് എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി എല്ലാ അതിഥികളുടെയും സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കോൺസലേറ്റിന്റെ സഹായങ്ങൾ  ഉണ്ടായിരിക്കുമെന്ന് കോൺസുലേറ്റിൽ നിന്ന് അദ്ദേഹം അറിയിച്ചതായി കെ.ജി മന്മഥൻ നായർ പറഞ്ഞു .

ജൂൺ 9, 10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചാണ് ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനംനടക്കുന്നത്.   നോർക്കയുടെ ആരംഭ കാലം മുതൽ ഡയറക്ടർ ആയിപ്രവർത്തിക്കുന്ന ഡോ. എം അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ അയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിച്ചു വരുന്നു .മുഖ്യമന്ത്രി പിണറായി വിജയന് പുറമെ നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ ,ധനമന്ത്രി കെ.എൻ ബാലഗോപാൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശീരാമ കൃഷ്ണൻ , ചീഫ് സെക്രട്ടറി വി.പി. ജോയി .ഡോ.വാസുകി ഐ എ എസ്‌  എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി,ജനറൽ മാനേജർ അജിത് കോലശേരി,നോർക്ക ഡയറക്ടർ ജെ കെ മേനോൻ   എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും .

ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിൽ പങ്കെടുക്കും. ഓർഗനൈസിംഗ് കമ്മിറ്റിയിൽ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയാണ്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളിൽ സിബി ഗോപാലകൃഷ്ണൻ എന്നിവരാണ് ജോ . സെക്രട്ടറിമാർ.