ലൂക്കോസ് ആലഞ്ചേരിലിന്റെ സംസ്ക്കാര ചടങ്ങുകൾ മാർച്ച് 30, 31 തീയതികളിൽ

sponsored advertisements

sponsored advertisements

sponsored advertisements

25 March 2022

ലൂക്കോസ് ആലഞ്ചേരിലിന്റെ സംസ്ക്കാര ചടങ്ങുകൾ മാർച്ച് 30, 31 തീയതികളിൽ

ഡാളസ്: മാർച്ച് 17-ാം തീയതി കോട്ടയത്തു വെച്ച് മരണമടഞ്ഞ, ഡാളസിൽ സ്ഥിരതാമസക്കാരനും മാന്നാനം സ്വദേശിയുമായ ലൂക്കോസ് ആലഞ്ചേരിലിന്റെ സംസ്ക്കാര ചടങ്ങുകൾ മാർച്ച് 30, 31 തീയതികളിൽ ഡാളസിൽ വെച്ച് നടത്തപ്പെടും. ഭാര്യയുമൊത്ത് നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. ഭാര്യ ഏലിയാമ്മ ഒളശ്ശ നെടുംചിറ കുടുംബാംഗമാണ്.
മക്കൾ: ജോസഫ് (ജോ), മാത്യു (മാറ്റ്) , ജെസ്റ്റിൻ.
മരുമക്കൾ: ബ്ലെസ്സി കിഴക്കേപ്പുറം, ജെയ്ൻ ഒറ്റത്തൈക്കൽ .
കൊച്ചു മക്കൾ : ലൂക്ക്, സൈറസ്, ലിയം, ഐസ് ലിൻ, സൂസെറ്റ് , ലോഗൻ.
കെ.സി.സി.എൻ എ വൈസ് പ്രസിഡന്റ് (1992- 1995), ന്യൂയോർക്ക് ഐ.കെ. സി.സി. പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ലൂക്കോസ് ആലഞ്ചേരിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ പള്ളിയിൽ മാർച്ച് 30 ന് ബുധനാഴ്ച്ച വൈകുന്നേരം 6 മുതൽ 9 മണി വരെ പൊതുദർശനം നടത്തപ്പെടും. (13565 Webb Chapel Road,Dallas,TX 75234). മാർച്ച് 31 ന് വ്യാഴാഴ്ച രാവിലെ ക്രിസ്തുരാജ പള്ളിയിൽ 9 മുതൽ 10 വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം റോളിംഗ് ഓക്ക്സ് മെമ്മോറിയൽ സെന്ററിൽ സംസ്ക്കാരം നടക്കും (400 Freeport Parkway,Coppell,TX 75019)