പരസ്പരം സ്നേഹം പങ്കു വച്ച് മനുഷ്യ മനസുകളിൽ നന്മ വിരിയിക്കുന്നതിനുള്ള സന്ദർഭമാണ് ക്രിസ്മസ് എന്നു മലങ്കര കത്തോ ലിക്ക സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ആന്റണി മാർ സിൽവാനോസ്. ന ന്മയുള്ള മനസിലേ സമാധാനം പുലരൂ. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിത ശൈലി നവീകരിച്ചാലേ ക്രിസ്മസ് ആഘോഷത്തിന് അർത്ഥമുണ്ടാകൂ.
ലൂറുദ് ഫോറോനാ പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മതേതര സാംസ്‌കാരിക സംഘടനയായ ലൂർദ് സൗഹൃദ വേദി ലൂർദ് പള്ളി ഹാളിൽ സംഘടി പ്പിച്ച ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്മസ് പോലെ മനസുകളെ ഒരുമിപ്പിക്കുന്ന ഒരാഘോഷമില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തിനു സാധ്യത ഉള്ളിടത്തു സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്ന സന്ദേശമാണ് ക്രിസ്മസ് നൽകുന്ന തെന്നു അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തോ ടനുബന്ധിച്ചു നടത്തിയ ഗ്ലോറിയ ഫെസ്റ്റിൽ ദൃശ്യാ വിഷ്കാര,നൃത്ത മത്സരങ്ങൾ നടന്നു. നൂറ്റിയൻപതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ വിതുര ഓൾ സെയ്ന്റ്സ് സ്കൂൾ ഒന്നാം സമ്മാനവും, കവടി യാർ നിർമലഭവൻ സ്കൂൾ രണ്ടാം സമ്മാനവും, ശ്രീകാര്യം ബെത് ലെഹം സ്കൂൾ മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് റോളിംഗ് ട്രോഫികളും ക്യാഷ് അവാർഡുകളും ബിഷപ്പ് സിൽവാനോസ് വിതരണം ചെയ്തു.സൗഹൃദ വേദി പ്രസിഡന്റ് ജെയിംസ് ജോസഫ് കാരക്കാട്ട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജെ. നിക്കോളാസ് ഫലപ്രഖ്യാപനം നടത്തി.
വേദിയുടെ ഡയറക്ടർ ഫാ. മോബൻ ചൂരവടി അനുമോദന പ്രസംഗം നടത്തി.ചെയർമാൻ ഫാ. മോർളി കൈതപറമ്പിൽ സ്വാഗതവും, ഓർഗനൈ സിങ് സെക്രട്ടറി കെ. യു. ജോണി നന്ദിയും പറഞ്ഞു.



