എം.എ.സി.എഫ്.റ്റാമ്പാ വിമൻസ് ഫോറം അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

14 March 2022

എം.എ.സി.എഫ്.റ്റാമ്പാ വിമൻസ് ഫോറം അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു

എം.എ.സി.എഫ് ന്യൂസ് ടീം

റ്റാമ്പാ: റ്റാമ്പായിലെ കേരള സെന്ററിൽ എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു. വൈകുന്നേരം 4:30 നു ആരംഭിച്ച പരിപാടികൾക്കു ശേഷം റ്റാമ്പാ ബെയിലെ അനുഗ്രഹീത ഗായകർ പങ്കെടുത്ത ഒരു സംഗീത സായാഹ്നവും നടത്തപ്പെട്ടു. സ്ത്രീദിന പരിപാടികൾ നയിച്ചത് വിമെൻസ് ഫോറം പ്രസിഡന്റ് ഷീല ഷാജുവിൻ്റെ നേതൃത്വത്തിൽ മിനി പ്രിൻസ്, സബിത നായർ, സാറാ മത്തായി, സ്നേഹ തോമസ് എന്നിവരടങ്ങിയ വിമൻസ് ഫോറം ആണ്.

“ബ്രേക്ക് ദി ബയസ്” എന്ന ഈ വർഷത്തെ തീം അനുസരിച്ചു നടന്ന രസകരവും വിജ്ഞാനപ്രദവും ആയ പരിപാടികളിൽ റ്റാമ്പാ ബേ ഏരിയയിൽ ഉള്ള നിരവധി സ്ത്രീകൾക്ക് ഒത്തു കൂടാനും സന്തോഷപ്രദമായ ഒരു സായാഹ്നം ചിലവഴിക്കുവാനും അവസരം കിട്ടി. സ്റ്റേജ് ഡെക്കറേഷനും , ഭക്ഷണം ഒരുക്കുന്നതിനും സാജൻ കോരത് സഹായിച്ചപ്പോൾ ടെക്നിക്കൽ സെറ്റപ്പ് ഷാജു ഔസെഫ് പിന്തുണ നൽകി. വിമെൻസ് ഫോറത്തിന്റെ മുൻ സാരഥികളായ അനിന ലിജു, അഞ്ജന കൃഷ്ണൻ എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

ദിവ്യ എഡ്‌വേർഡിന്റെ പ്രാർത്ഥന ഗാനത്തിന് ശേഷം ഡോക്ടർ ക്രിസ്റ്റീന ചെറിയാൻ ആഹാര ക്രമീകരണങ്ങളെക്കുറിച്ചും, ആരോഗ്യകരമായ ജീവിത രീതികളെ കുറിച്ചും വളരെ വിജ്ഞാനപ്രദമായ സെഷൻ നടത്തി. മെഡിറ്റേഷൻ ഉപയോഗിച്ച് നമുക്ക് ഉള്ള അറിവുകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാൻ കഴിയും എന്നും മാനസിക സമാധാനവും സ്ഥിരതയും മെച്ചപ്പെടുത്താനും സിമി പോത്തൻ നടത്തിയ പ്രഭാഷണം വളരെ ഉപകാരപ്രദമായിരുന്നു. റീന മാർട്ടിൻ വളരെ ലളിതമായി തുണി ഉപയോഗിച്ച് എങ്ങനെ മനോഹരമായ മുല്ലമൊട്ടുകൾ രൂപപ്പെടുത്താമെന്നും , ജോളി വിൻസൺ സാരി ഡ്രെയ്പ്പിങ്ങിനെ പറ്റിയും, സോഫിയ പോൾ മേക്കപ്പ് ടെക്‌നിക്‌സിനെ പറ്റിയും വിജ്ഞാനപ്രദമായ ക്‌ളാസ്സുകൾ എടുത്തു. യുഎസ്എയിൽ വന്നിട്ട് 4 വർഷത്തിനുള്ളിൽ ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് നേടി ബ്രേക്ക് ദ ബയസ് തീമിനു ഒരു ഉദാഹരണമായി ബിജി ജെയിംസ് എല്ലാവർക്കും പ്രചോദനം നൽകി. ബിന്ദു തോമസിൻറെ ഗാനവും രഞ്ജുഷയും, പോൾസിയും നടത്തിയ സാരി ഡ്രെയ്പ്പിങ് കോംപെറ്റീഷനും, സ്നേഹ നടത്തിയ ഗെയിംസ് എന്നിവയും പരിപാടികൾക്ക് മാറ്റു കൂട്ടി. ഷീല ഷാജു, ലക്ഷ്മി രാജേശ്വരി, ബാബു തോമസ് എന്നിവർ പ്രചോദന സന്ദേശങ്ങൾ നൽകി.