എം.വി ഗോവിന്ദന്‍ പുതിയ സെക്രട്ടറി

sponsored advertisements

sponsored advertisements

sponsored advertisements

28 August 2022

എം.വി ഗോവിന്ദന്‍ പുതിയ സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകും’

എല്ലാവരേയും വിശ്വാസത്തിലെടുത്ത്, ചേർത്ത് പിടിച്ച് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ.

ഇന്ന് ഉച്ചയോടെയാണ് എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവർ പങ്കെടുത്തുകൊണ്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു.

എം.വി ഗോവിന്ദൻ