പുഴുക്കളുടെ നടുവിൽ തനിച്ചിരിക്കുന്ന ഭക്തനുമുണ്ട് പ്രതീക്ഷകൾ! (മഞ്ജുളചിന്തകൾ ,പാസ്റ്റർ ജോൺസൺ സഖറിയ)

sponsored advertisements

sponsored advertisements

sponsored advertisements

23 November 2022

പുഴുക്കളുടെ നടുവിൽ തനിച്ചിരിക്കുന്ന ഭക്തനുമുണ്ട് പ്രതീക്ഷകൾ! (മഞ്ജുളചിന്തകൾ ,പാസ്റ്റർ ജോൺസൺ സഖറിയ)

പാസ്റ്റർ ജോൺസൺ സഖറിയ

പതിനാറും പതിനേഴും നൂറ്റാണ്ടുകൾക്കിടയിൽ വളരെ ധനികനായൊരു മനുഷ്യൻ അങ്ങ് “ഊസ്ദേശത്തു” പാർത്തിരുന്നു. ഭാര്യ, പത്തു മക്കൾ. വളർത്തുമൃഗങ്ങളുടെ സംഖ്യാബലം തന്റെ സമ്പത്തുകളുടെ വെളിപ്പെടുത്തലുകളായിരുന്നു. തന്റെ ദാസന്മാരുടെ കണക്കു നോക്കിയാൽ തന്റെ വീട് ഇന്നത്തെ ഒരു തൊഴിൽസ്ഥാപനമായി തോന്നും. വീടുകളുടെ എണ്ണവും തിട്ടപ്പടുത്തിയിട്ടല്ല. ദേശത്തെവിടെയും താൻ മഹാനും പ്രസിദ്ധനും ആയിരു ന്നു. വീടുകളിലാകട്ടെ ഉത്സവപ്രതീതികൾ തന്നേ. സ്നേഹിതന്മാരോ വീട്ടിൽനിന്നും മാറുന്നതേയില്ല. എല്ലാകൊണ്ടും “അടിപൊളി”. മക്കളുടെ വീടു കളിൽ “പാർട്ടി” അപ്പൻറെ വീട്ടിൽ യാഗങ്ങളും പ്രാർത്ഥനയും! ഇന്നും പലവീടുകളും ഇങ്ങനെയൊക്കെതന്നെ. ഫലങ്ങൾ വിളയുന്നതേയുള്ളൂ.

മറ്റാർക്കും ലഭിക്കാത്ത അംഗീകാരമാണ് ജോബിന് ലഭിച്ചിരുന്നത്. സ്വർഗ്ഗത്തിൽനിന്നുമുള്ള അംഗീകാരം എത്രയോ ശ്രേഷ്ടമാണ്, “ദൈവഭക്തൻ, നിഷ്കളങ്കൻ, നീതിമാൻ, ദോഷപ്രവർത്തികളുടെ സമീപത്തുപോലും കാണുവാൻ കഴിയാത്ത വിശുദ്ധൻ!” പാതാളത്തിന്റെ (സാത്താന്റെ) സാക്ഷ്യം കേട്ടുനോക്കൂ “വെറുതെയല്ല ജോബ് ഭക്തി മുറുകെപ്പിടിച്ചിരിക്കുന്നതു” ഭാര്യയുടെ സാക്ഷ്യം കേൾക്കേണ്ടയോ? “ഇനിയും (എല്ലാം നശിച്ചിട്ടും) നീ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുകയാണോ” സ്വർഗ്ഗം, ഭൂമി, പാതാളം എല്ലാം ഒരുപോലെ അംഗീകരിച്ച ഇതുപോലൊരു ഭക്തനെ മറ്റെവിടെ കണ്ടെത്തും?

ഭക്തനായാൽ പട്ടുടുത്തും പരവതാനിവിരിച്ച വഴികളും മേദസ്സ്‌ കൂടിയ ഭക്ഷണവും പരീക്ഷകൾ ഒഴിഞ്ഞ ജീവിതവുമാണെന്നു പ്രഘോഷിക്കുന്ന മായാജാല തൊണ്ടതൊഴിലാളികളുടെ തത്വശാസ്ത്രങ്ങൾക്കു ഒട്ടും കുടപിക്കാൻ തികച്ചും ദൈവഭക്തനായ ഇയോബിന്റെ അനുഭങ്ങൾക്കാകുകയില്ല.

പെട്ടന്നാണ് വിരുന്നുവീടുകൾ വിലാപഭവനങ്ങളായിമാറിയത്. ഓടിക്കിതച്ചുവരുന്നവരെല്ലാം വിളിച്ചുപറയുന്നത് ഭയപ്പെടുത്തുന്ന വാർത്തകളാണ്. അടുപ്പിലും യാഗപീഠത്തിലും കത്തിയിരുന്ന “തീയ്” പുരപ്പുറത്തും സമ്പത്തുകളുടെ മേലും വീണുകഴിഞ്ഞപ്പോൾ ഭക്തനായാൽപ്പോലും വിരണ്ടുപോ കും. സമർത്ഥരായിരുന്ന ഏഴു പുത്രന്മാരുടെയും അതീവ സുന്ദരികളായിരുന്ന മൂന്നു പുത്രിമാരുടേയും മരണവാർത്ത ഒരേസമയത്തു പിതാവിനെ അറിയിക്കുവാൻ വന്നവന്റെ നവുപോലും വിറയ്ക്കുകയാണ്. എല്ലാം സാത്താൻ തകർത്തു. എല്ലാം നഷ്ട്ടപെട്ടവന് ഒരിറ്റു ആശ്വസമാണ് വേണ്ടിയത്. എന്നാൽ കേൾക്കുന്നതുമുഴുവൻ വിമർശ്ശനങ്ങളും ആക്ഷേപങ്ങളും. പത്തുമക്കളുടെ മൃതശരീരത്തിന്റെ സമീപത്തുനിൽക്കുന്ന ഭർത്താവു തന്റെ വേദനയിൽ ഭാര്യ കൂടനിൽക്കുമെന്നു ചിന്തിച്ചിട്ടുണ്ടായിരിക്കും. ഫലമോ നാസ്തി! പത്തുമക്കളുടെ ജീവനറ്റ ശരീരങ്ങൾ വീട്ടിനുള്ളിൽ നിരത്തികിട ത്തിയെട്ടും, അതുപോരാഞ്ഞിട്ടാണോ ഭർത്താവിനും ആത്മഹത്യാപ്രേരണ നൽകുന്നത്?

എല്ലാം നഷ്‍ടപ്പെട്ടു ആരും കൂടെയില്ല എങ്കിലും മുഴങ്ങുന്ന ശബ്ദങ്ങളെല്ലാം “ശവത്തെ കുത്തുന്നത് തന്നേ”. ഇവിടെയാണ് നാം ഭക്തനെ തിരിച്ചറി യുന്നത് . എല്ലാം അനുകൂലമായിരിക്കുമ്പോൾ അനേകരേയും ഭക്തമാരായി തോന്നും. മന്ദമാരുതൻ ചുഴലിക്കാറ്റായിമാറുമ്പോൾ LED ബൾബുകൾ പോലെ പ്രകാശിച്ചിരുന്ന പലരും ഇരുട്ടിൽ നദികടക്കുമ്പോൾ വീശിയ ചൂട്ടുകറ്റ വെള്ളത്തിൽ മുങ്ങിയതുപോലെയായിപ്പോകും. എന്നിട്ടും ഉള്ളിലും ഭക്തനായിരുന്ന ഇയ്യോബ്‌ ഇപ്പോഴും ഭക്തൻതന്നെയാണ്. പരീക്ഷകളെല്ലാം അവസാനിച്ചുയെന്നു കരുതിയിരിക്കുമ്പോഴാണ് ജോബ് തന്റെ ശരീര ത്തിൽ വരുന്ന വ്യത്യാസങ്ങൾ ശ്രദ്ധിച്ചത്. പെട്ടന്നുതന്നെ തന്റെ ശരീരം മുഴുവനും വൃണങ്ങളാൽ നിറഞ്ഞു. പുഴുക്കൾ തന്റെ ശരീരത്തെ അരിക്കുവാ ൻ തുടങ്ങി. നാട്ടുകാരും സ്നേഹിതരും (ചാനൽ)ചർച്ചകൾ തുടങ്ങി. അവർ അപവാദങ്ങളുടെ മൂർച്ച കൂട്ടി.ചിന്തിച്ചിട്ടുപോലുമില്ലാത്ത അപവാദങ്ങ ൾ അവർ ദേശമെങ്ങും പരത്തി. സാത്താനും കൂട്ടരും ആഘോഷങ്ങൾ പൊടിപൊടിച്ചു! അവര് പറയുന്നതുകേൾക്കാം “ഒരു ഭക്തൻ”

ജോബ് തനിയെ ശേഷിച്ചു. പഴുത്തഴുകിയ ശരീരത്തിൽ നിന്നും തനിക്കുചുറ്റും വീണുകിടക്കുന്ന പുഴുക്കളെ കണ്ടപ്പോൾ താൻ ഒന്ന് പകച്ചുകാ ണാം. പെട്ടന്നാണ് തന്റെയുള്ളിലെ ദൈവഭക്തി ജ്വലിക്കുവാൻ തുടങ്ങിയത്. എനിക്ക് ചുറ്റിലും പുഴുക്കളുടെ ഒരു കൂട്ടമുണ്ട്, ഞാൻ തനിച്ചും! പെട്ടന്നാ ണ് തനിക്കൊരു ദർശ്ശനമുണ്ടായത്. എല്ലാം നഷ്ട്ടപ്പെട്ടു, എല്ലാവരും ഒറ്റപ്പെടുത്തി, ഭാര്യപോലും! എന്നിട്ടും എനിക്കൊരു വീണ്ടടുപ്പുകാരെനെ കണാൻ കഴിയുന്നുണ്ട്. എന്റെ അവസ്ഥയിൽ നിന്നും എന്നെ വീണ്ടെടുക്കുവാൻ കഴിയുന്നവൻ,നഷ്ടപെട്ടതെല്ലാം വീണ്ടടുത്തുതരുവാൻ കഴിവുള്ളവൻ. അങ്ങനെയൊരു വീണ്ടെടുപ്പുകാരൻ ഭക്തൻറെ കൂടെ എപ്പോഴും ഉണ്ടന്നുള്ളറപ്പാണ് ആകുല ചിന്തകളെ മഞ്ജുളചിന്തകളാക്കുന്നതു. സ്നേഹിതാ താങ്കളെപ്പോഴും ദൈവഭക്തനായിരിക്കുക പ്രതിഫലമുണ്ട്, ഉറപ്പാണത് .

ജോബിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായില്ല. വീണ്ടെടുപ്പുകാരൻ പണികൾ തുടങ്ങി. ചുറ്റും നൃത്തം വച്ച പുഴുക്കളെ കാണ്മാനില്ല. ഭക്തന്റെ ആരോഗ്യവും സൗന്ദര്യവും പണ്ടത്തേതിലും ശ്രേഷ്ഠം. അടുത്തുവന്നെങ്കിലും തലകുനിച്ചുനിൽക്കുന്ന ഭാര്യയെ നിറകണ്ണുകളോടായിരിക്കാം ജോബ് നോക്കിയത്. വാതോരാതെ സംസാരിച്ചിരുന്ന സ്നഹിതന്മാരെല്ലാം തിരിച്ചുവന്നെങ്കിലും കുറ്റബോധത്താൽ ശിരസ്സുയരുന്നില്ലയെന്നു തോന്നുന്നു. കേൾക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ വീണ്ടെടുപ്പുകാരെന്റെ ദാനങ്ങളാണെന്നറിയാവുന്ന ഭക്തൻ സ്വർഗ്ഗത്തിലുള്ള പത്തു മക്കളെയോർത്തു ദൈവത്തെ സ്തുതിക്കുമ്പോൾ കൂടെയുള്ള മക്കൾക്കുവേണ്ടി വീണ്ടും യാഗങ്ങൾ തുടങ്ങുകയാവും. തനിക്കു മനസ്സിലായി എന്റെ വീണ്ടെടുപ്പുകാരൻ എന്നെ കൈവിട്ടില്ല. നിന്ദിച്ചവരുടെ അധരങ്ങളെ അടച്ചുപൂട്ടിക്കൊണ്ടു എല്ലാം എനിക്ക് ഇരട്ടിയായി തന്നു. “ദൈവം തന്നു എന്നിട്ട് ദൈവം തന്നെ എടുത്തു എന്ന് പറഞ്ഞു ദൈവത്തെ വാഴ്ത്തിയവന് എല്ലാം ഇരട്ടിയായിനൽകിയ ദൈവത്തിൽ ആശ്രയിക്കു. എല്ലാം നഷ്ടപ്പെട്ടാലും എല്ലാവരും കൈവിട്ടാലും വീണ്ടെടുപ്പുകാരൻ കൂടെയുണ്ടന്നു ഉറപ്പുവരുത്തുക എങ്കിൽ എല്ലാം “ഇരട്ടിയിൽ” കുറയുകയില്ല.

പാസ്റ്റർ ജോൺസൺ സഖറിയ