മഞ്ജുളചിന്തകൾ
പാസ്റ്റർ ജോൺസൺ സഖറിയ, ഡാളസ്സ്
ഏകാന്തത പലപ്പോഴും ആഴക്കടലിൽ മുങ്ങിത്താഴുന്ന ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ശ്വാസം മുട്ടലിനും കൂരിരുട്ടിൽ തപ്പിത്തടയുന്ന ഒരു വൃദ്ധ ന്റെ നിസ്സഹായവസ്‌തയ്‌ക്കും സമാനമായി പലർക്കും അനുഭവപ്പെടാറുണ്ടന്നുള്ള അഭിപ്രായം അവഗണിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഏദെൻ തോട്ടത്തിൽ കൂട്ടമായി നടക്കുന്ന മൃഗങ്ങളേയും തനിച്ചിരിക്കുന്ന ആദാമിനെയും വീക്ഷിച്ച ദൈവം അരുളിചെയ്തു “മനുഷ്യൻ ഏകനായിരിക്കുന്ന തു നന്നല്ല”. പോംവഴിയും ദൈവം തന്നെ നിർദ്ദേശിച്ചു. മനുഷ്യന് ഒരു തക്ക തുണയാണ് വേണ്ടിയത്. ശ്രദ്ധിക്കണം, ഇണയല്ല തുണയാണ് പോംവഴി! ഇണയെപ്പോഴും ഇണങ്ങിയിരിക്കണമെന്നില്ല. തുണയാണെങ്കിൽ ഏതവസ്ഥയിലും “തൂണ് ” പോലെ മാറാതിരിക്കും. അതാണ് ദൈവം കൂട്ടി ച്ചേർത്ത തക്കത്തുണ.
വിവാഹിതർ തമ്മിൽ രക്തബന്ധമല്ല (blood relation) പകരം അസ്ഥിബന്ധമാണ് (bone relation).”തക്കത്തുണ അസ്ഥിയിൽനിന്നും അസ്ഥിയും മാംസത്തിൽനിന്നും മാംസവും ആയിരിക്കും”. നിറം, സംസ്‌കാരം എല്ലാം തന്നെ ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കണം. അങ്ങനെയുള്ള തുണകൾ കുറയുന്ന ഈ കാലഘട്ടത്തിൽ ഒറ്റപെട്ടനേകർ വിഷാദരോഗികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവാഹത്തിന്റെ മാന്യതയുടെ പ്രധാന കാരണം മനുഷ്യന് വേണ്ടി ഈ പവിത്രബന്ധം ക്രമീകരിച്ചത് ദൈവമാണ്. കൂടാതെ കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കുള്ള വ്യവസ്ഥകളും ദൈവവ ചനത്തിൽ കൂടി നമുക്ക് നൽകി.
ആധുനിക തലമുറയിൽ കടന്നുകൂടിയിരിക്കുന്ന പവിത്രരഹിതമായ താൽപ്പര്യങ്ങൾ പലതും മാന്യതയുടേയും മര്യാതകളുടെയും വേലികെട്ടു കളെ പൊളിച്ചുമാറ്റികൊണ്ടു മനുഷ്യശരീരങ്ങളെ ഇറച്ചിക്കടകളിലെ മാംസക്കഷണങ്ങളെപോലെ പരസ്യസ്ഥലങ്ങളിൽപോലും പ്രദർശനവസ്തുക്കളാ ക്കി മാറ്റിക്കഴിഞ്ഞു. അനേകരും അതിൽ അഭിമാനവും കൊള്ളുന്നു! “ലിവിങ് ടുഗെതർ” എന്ന പേരിൽ ആർക്കും എവിടേയും ചേക്കേറുവാൻ കണ്ടു പിടിച്ച വഴിപിഴച്ച തത്വസംഹിതകൾ പവിത്ര വിവാഹബന്ധത്തിന്റേയും അനന്തര അനുഗ്രഹങ്ങളുടേയും “പാത്രങ്ങളിൽ” കൊടും വിഷങ്ങൾ കലർ ത്തി വിശുദ്ധിയേയും മാന്യതകളേയും കൊന്നു കുഴിച്ചുമൂടികൊണ്ടിരിക്കുന്നു. ഭാര്യഭർത്താക്കന്മാർതമ്മിലുള്ള കടപ്പാടുകൾ പോലും മറന്നു ഒട്ടുമേ നാണമില്ലാത്തനിലയിൽ പരസ്പരം വെച്ചുമാറുവാൻ (swap) വെമ്പൽ കൊള്ളുന്നവരുടെ മനോനില എവിടെയാണ് ? ഇങ്ങനെയുള്ളവർക്കു എങ്ങ നെ അവരുടെ ജീവിതം സന്തോഷമായി തുടരുവാൻ കഴിയും? അറപ്പു തോന്നുന്നില്ലേ?
അകന്നു മാറുന്നതും തകർന്നടിയുന്നതുമായ വ്യക്തികളുടെയും കുടുംബംങ്ങളുടെയും എണ്ണം അനുദിനവും ഏറിവരികയാണ്. ഒരുവീട്ടിലും ഒരു വാഹനത്തിലും പാർക്കുകയും സഞ്ചരിക്കുകയും ചെയ്ന്നുവരിൽപോലും അന്യരെപ്പോലെ പെരുമാറുന്നവർ വളരെയുണ്ടന്നുള്ളത് സത്യമാണ്. മറ്റു ള്ളവരെ ബോധിപ്പിക്കുവാൻ അഭിനയിക്കുന്ന, “പേരിൽ ഭാര്യാഭർത്താക്കന്മാർക്ക” അവാർഡ് കൊടുത്തിരുന്നെങ്കിൽ അവരിൽ പലരും രംഗത്തു വന്നേനെ! കരുണയുള്ള ഒരു പുരുഷനെ ഒരു നല്ല ഭർത്താവും പിതാവും ആകുവാൻ കഴിയുകയുള്ളു. മാതൃഹൃദയം ഉള്ള ഒരു സ്ത്രീക്ക് മാത്രമേ ഒരു ഉത്തമ ഭാര്യയും അമ്മയും ആകുവാൻ കഴിയുകയുള്ളു.ഗർഭപാത്രം വാടകക്ക് കൊടുക്കുവാനുണ്ട് എന്ന ബോർഡ് വേണ്ടുവോളം കാണുന്ന ഇക്കാല ത്തു അമ്മമാരുടെ എണ്ണം വളരെ കുറഞ്ഞെങ്കിലും “മമ്മിമാരുടെ”എണ്ണം എത്രയോ വർദ്ധിച്ചിരിക്കുന്നു?
വിവാഹം ഒരു വിനയായിരിക്കരുത്. ധനവും സ്വർണ്ണവും സമ്പാദിക്കുവാനുള്ള ഒരു കമ്പോളമായി ഒരിക്കലും വിവാഹത്തെ കാണരുത്. അങ്ങനെ യായാൽ താലി കെട്ടിയ കൈയിൽ തന്നെ മൂർഖൻ പാമ്പിനെയും പിടിക്കേണ്ടിവരും. നമ്മളത് കണ്ടതല്ലേ? മാതാപിതാക്കൾക്കുള്ള സ്വത്തുക്കൾ വീതി ച്ചു നൽകുമ്പോൾ പെണ്മക്കൾക്കുള്ളത് ഒട്ടുമേ കുറയാതിരിക്കുവാനും ശ്രദ്ധിക്കുന്നതാണ് ഉത്തമം. വിവാഹം കേവലം ഒരു “കോൺട്രാക്റ്റു” അല്ല പി ന്നയോ അതൊരു “കവനെന്റ് ” ഉഭയസമ്മതമായിരിക്കേണം. ആദ്യമേ മനസ്സുകളാണ് യോജിക്കേണ്ടിയത്. അതിനു ഒരു വസ്തുവും ആവശ്യമില്ല. എന്നാൽ അവരെ യോജിപ്പിക്കുവാൻ ദൈവം ഉണ്ടായിരിക്കണം. ദൈവം യോജിപ്പിക്കണമെങ്കിൽ വിവാഹിതർ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആ യേ തീരു. കൊട്ടും കുരവയും ഇല്ലെങ്കിലും ദൈവസാനിധ്യവും മാതാപിതാക്കളുടെ അനുഗ്രഹഅശ്രുബിന്ദുക്കളും അത്യാവശ്യമാണ്.
മതനിയമങ്ങളുടെ മറവിൽ ഷണ്ഡനല്ലാതിരിക്കെ സ്വയം ഷണ്ഡനാക്കിയ പലരും സ്വയനിയന്ത്രണം നഷ്ടപ്പെടും വേളകളിൽ അവർ ഷണ്ഡനല്ലന്നു വെളിപ്പെടിത്തിയനന്തരം പരസ്യകോലമായി ജീവിക്കേണ്ടിവരുന്നത് ഒരു തക്കത്തുണ കൂടെയില്ലാത്തതുകൊണ്ടല്ലേ? വിവാഹം എല്ലാവർക്കും മാന്യമാ ണെന്നു ദൈവവചനം പ്രഖ്യാപിച്ചിരിക്കെ അതിനെ മാറ്റിയെഴുതുന്നവർ ശിക്ഷാർഹരാണ്. അവിഹിതസന്തതികൾ ഉണ്ടാകാതിരിക്കുവാൻ ഏവരും നിയമപരമായി വിവാഹിതരാകേണം. അനാഥശാലകളിലെ കുട്ടികളുടെ എണ്ണം വർദ്ധിക്കാതിരിക്കേണ്ടതിനു മാതാപിതാക്കളുടെ ശിക്ഷണത്തിൽ കൂട്ടികൾ വളരെട്ട. അതിനു വിവാഹം കൂടിയേ കഴിയു. പുരുഷനും സ്ത്രീയും തമ്മിൽ വിവാഹത്തിന്റെ വിശുദ്ധിയിൽ ഒന്നാകട്ടെ. വിവാഹ ബന്ധങ്ങ ൾ നിസ്സാര കാര്യങ്ങളുടെ പേരിൽപോലും വെട്ടിമുറിക്കുന്ന ഇക്കാലത്തു നാം സുബോധത്തിലേക്കു മടങ്ങിവരേണം. അനുസ്സരണവും സ്നേഹവും കീഴ്‌പ്പെടലും കൂടിയേ തീരു. സൗന്ദര്യവും ആരോഗ്യവും ധനവും സ്നേഹിതരും സ്വാധീനവും എല്ലാം നമ്മെ മാറിനിന്നു നോക്കുന്ന ഒരു കാലം നമുക്കുണ്ടാകാം. അന്നേരവും ദൈവം കൂട്ടിച്ചേർത്ത ഒരു തക്കത്തുണ നമ്മോടൊപ്പമുണ്ടങ്കിൽ അതാണ് ദൈവസാനിധ്യം!
വിവാഹജീവിതം ഒരു കലാപഭൂമിയായി തോന്നുന്നവരുണ്ടാകാം. കാരണം സമാധാനപ്രഭുവായയ ദൈവം അവരോടൊപ്പമില്ല. ആ സമാധാന പ്രഭുവി നെ ജീവിതത്തിലേക്ക് ഒന്ന് ഷണിക്കുമോ? വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവരെ നിങ്ങളുടെ തെരെഞ്ഞുടുപ്പ് ദൈവത്തോടൊപ്പമായിരിക്കെട്ടെ എങ്കിൽ അത് അനുഗ്രഹമായിരിക്കും. ഒരു തക്ക തുണയെ ലഭിക്കേണ്ടതിന് ദൈവസന്നിധിയിൽ ദൈവത്തിന്റെ സമയമാകുവോളം കാത്തിരിക്കുക. നമ്മുടെ അവസ്ഥകളെ അറിയുന്ന ദൈവം നമുക്ക് വേണ്ടിയതിനെ നിർമ്മിക്കുവാൻ ഇന്നും ശക്തനാണ്. ദൈവം കൂട്ടി യോജിപ്പിക്കുന്നത് മാത്രമേ സുസ്ഥിരമാകുകയുള്ളു. സ്നേഹിതാ നിങ്ങളുടെ ആവശ്യം സ്വാർഗ്ഗസ്ഥ പിതാവ് അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല. കാത്തിരിക്കൂ അപ്പോൾ തന്നെ ദൈവം യോജിപ്പിച്ചതിനെ മനുഷൻ വേർപിരിക്കുകയും ചെയ്യരുതേ!
