ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടി, ആർ.വി.പി പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മിറ്റി മെമ്പർ ജാസ്മിൻ പരോൾ എന്നിവർക്ക് മങ്കയുടെ പിന്തുണ !

sponsored advertisements

sponsored advertisements

sponsored advertisements

18 March 2022

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടി, ആർ.വി.പി പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മിറ്റി മെമ്പർ ജാസ്മിൻ പരോൾ എന്നിവർക്ക് മങ്കയുടെ പിന്തുണ !

നോർത്ത് അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഫോമയുടെ 2022 -2024 കാലഘട്ടങ്ങളിലേക്കു നടക്കുവാൻ പോകുന്ന തെരഞ്ഞെടുപ്പിൽ , നാഷണൽ എക്സിക്യൂട്ടീവ് ലേക്ക് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന സിജിൽ പാലക്കലോടി, വെസ്റ്റേൺ റീജിയൻ RVP സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്ന ജാസ്മിൻ പരോൾ എന്നിവർക്ക് , വെസ്റ്റേൺ റീജിയണിലെ പ്രമുഖ സംഘടനായ മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ ( MANCA ) യുടെ പിന്തുണ അറിയിച്ചു.
ഫോമയുടെ ആരംഭം മുതൽ സജീവ സാന്നിധ്യവും , പത്രാധിപർ മുതൽ പ്രമുഖ സംഘടനകളുടെ നേതൃത്വ രംഗത്തുള്ള പ്രവർത്തനം വരെ , സുദീർഘമായ നേതൃ പാരമ്പര്യവും , വിവിധ , മത , സാംസ്കാരിക , സാമൂഹിക സംഘടനകളുടെ നേതൃത്വ രംഗത്തുള്ള പ്രവർത്തന പരിചയവും മുതൽക്കൂട്ടായിട്ടുള്ള വ്യക്തിത്യമാണ് സിജിൽ പാലക്കലോടി.

ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി മെമ്പർ കൂടിയായ സിജിൽ, ഫിനാസിൽ മാസ്റ്റേഴ്സ് ബിരുദ ധാരിയും , കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഓഫീസറും ആണ് . , അമേരിക്കയിലുടനീളം സൗഹൃദ വലയങ്ങൾ ഉള്ള സിജിൽ, ഫോമയുടെ എക്സിക്യൂട്ടീവിൽ ഒരു മുതൽ കൂട്ടായിരിക്കുമെന്ന് , മങ്ക പ്രസിഡന്റ് ശ്രീമതി റെനി പൗലോസ് പറഞ്ഞു, ഫോമയുടെഭാവി പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യനായ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാണ് സിജിൽ എന്ന് മങ്ക ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു . മങ്കയുടെ പ്രവർത്തനങ്ങൾക്ക് സ്പോൺസർഷിപ് വഴി വളരെ അധികം സഹായങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിജിൽ അറിയിച്ചു.
ഡോ.പ്രിൻസ് നെച്ചിക്കാട് 1990 മുതൽ മങ്കയിൽ സജീവ പ്രവർത്തകനും ഫിനാഷ്യൽ സപ്പോർട്ടറും ആണ് , കൂടാതെ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ, ബൈലോ കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു . ബിസിനസ് മാനേജ്മന്റ് ഇൽ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് , 1995 മുതൽ സാൻ ഹോസെ, സിലിക്കൺ വാലിയിൽ പ്രിൻസ് റിയാലിറ്റി ആൻഡ് ഫിനാൻസിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നതിനോടൊപ്പം പൊതു പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നു .
ഫോമാ വിമൻസ് ഫോറം ട്രെഷറർ ആയി പ്രവർത്തിക്കുന്ന ജാസ്മിൻ പരോൾ, മയൂഘം, സഞ്ജയിനി – വിദ്യാഭ്യസ സ്കോളർഷിപ് പദ്ധതി , സ്ത്രീ ശാസ്ത്രീകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ, അർപ്പണ ബോധവും എല്ലാവർക്കും സ്വീകാര്യവുമായ വ്യക്തിത്ത്വത്തിനുടമയാണെന്നു തെളിയിച്ചു കഴിഞ്ഞു. കൊളറാഡോ മലയാളീ അസോസിയേഷൻ , ലോസ് ഏഞ്ചൽസ് കേരളാ അസോസിയേഷൻ എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ജാസ്മിൻ, ഇപ്പോൾ മങ്കയുടെ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചു വരുന്നതിനോടൊപ്പം സ്വന്തമായി പ്രീ സ്കൂൾ നടത്തുകയും , എലിസ്ടാ മീഡിയ എന്ന വാണിജ്യ സംരംഭത്തിൽ പ്രവർത്തന പങ്കാളിയും ആണ്.
നാഷണൽ ഓർഗനൈസേഷൻ ആയ ഫോമയുടെ എക്സിക്യൂട്ടീവ് സ്ഥാനത്തേയ്ക്കും , വെസ്റ്റേൺ റീജിയന്റെ നേതൃസ്ഥാനത്തേക്കും മങ്കയുടെ അംഗങ്ങൾ കടന്നു വരുന്നത് വളരെ സ്വാഗതാർഹമാണെന്ന് മങ്ക പ്രസിഡന്റ് അറിയിച്ചു. ഫോമയുടെ ആദ്യകാല അംഗ സംഘടനയായ മങ്ക , ഫോമയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്.
മങ്ക പ്രസിഡന്റ് റെനി പൗലോസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ , സെക്രട്ടറി ടോം ചാർലി , ട്രെഷറർ ജാക്സൺ പൂയപ്പടം,വൈസ് പ്രസിഡന്റ് സുനിൽ വർഗീസ്, ജോയിന്റ് സെക്രട്ടറി ബിനു ബാലകൃഷ്ണൻ എന്നിവരോടൊപ്പം മുൻ പ്രസിഡന്റ് മാരായ ടോജോ തോമസ്, ശ്രീജിത്ത് കരുത്തൊടി എന്നിവരും, കമ്മിറ്റി മെംബേർസ് ആയ ബിജേഷ്, ജിതേഷ്, ജാസ്മിൻ , കവിത, പദ്മ പ്രിയ , സുഭാഷ്, മേരിദാസൻ എന്നിവരും സന്നിഹിതരായിരുന്നു .