വാക്കുകൾ ഒപ്പുകളെക്കാൾ ഉറച്ചതാകണം (മനോജ് കെ ജോൺ -ന്യൂജേഴ്സി )

sponsored advertisements

sponsored advertisements

sponsored advertisements

11 April 2022

വാക്കുകൾ ഒപ്പുകളെക്കാൾ ഉറച്ചതാകണം (മനോജ് കെ ജോൺ -ന്യൂജേഴ്സി )

തൊണ്ണൂറുകൾ തുടക്കത്തിൽ IBM പൂട്ടി പോകുന്നതിന്റെ വക്കിലായിരുന്നു. പുതിയതായി ചാർജെടുത്ത ലൂ ഗേൺസ്റ്റർ എന്ന ഒറ്റ ഒരാളുടെ തീരുമാനങ്ങളാണ് കമ്പനിയെ വീണ്ടും നൂത്തെടുത്തത്.
വേണ്ടാത്ത ബിസിനസുകളിൽ നിന്ന് പുറത്തു ചാടുകയും പുതിയതിൽ കൈവെച്ചും അങ്ങേരത് ലാഭകരമാക്കി.
അയാളുടെ ബുക്കിൽ പണ്ടിതു വായിച്ചതാണ്.
ഒരു ബിസിനസ്സ് ഡീൽ ഉറപ്പിക്കാൻ കമ്പനി CEO യുമായി കോഫീ ഷോപ്പിൽ മീറ്റ് ചെയ്തു.
തുക പറഞ്ഞുറപ്പിച്ചു, കൈകൊടുത്തു ലാസ്റ്റ് പിരിയാൻ നേരത്തു ഈ തുക തന്നെയാണോ മനസ്സിലുണ്ടായിരുന്നതെന്നു ചോദിച്ചപ്പോൾ പുള്ളി കൈയ്യിലിരുന്ന നാപ്കിൻ തുറന്നു എഴുതിയിരിക്കുന്നത് കാണിച്ചു.
അയാൾ ഉദ്ദേശിച്ചതിൽ നിന്നും 250 മില്യൺ ഡോളർ കൂടുതലാണ് വാക്ക് കൊടുത്തത് !
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ, പ്രിവിലേജിഡ് ആയിട്ടുള്ളവർ വാക്കുകൾ മാറ്റി പറയുന്നത് നമ്മൾ ഇടയ്ക്കു ഇടയ്ക്കു കാണുന്നതാണ്.
ഇവരുടെ വാക്കുകൾ വിശ്വസിച്ചു കാര്യങ്ങൾ ചെയ്യാൻ ഇറങ്ങുന്നവരുടെ ജീവിതം കുഴങ്ങുമെന്നൊന്നും ആലോചിക്കുന്നില്ല.
എത്ര നഷ്ടം ഉണ്ടായാലും, ബുദ്ധിമുട്ടുണ്ടായാലും പറഞ്ഞ വാക്കുകൾ മാറ്റാത്തതു മനുഷ്യനുണ്ടാവേണ്ട അത്യാവശ്യ മൂല്യങ്ങളിൽ ഒന്നാണെന്ന് നമ്മുടെ കുട്ടികളെ ചെറുപ്പത്തിലേ തന്നെ പഠിപ്പിക്കണം.
വാക്കുകൾ ഒപ്പുകളെക്കാൾ ഉറച്ചതാകേണ്ടതിന്റെ ആവശ്യം.
ബിസിനസ്സിൽ, സ്പീഡ് ഓഫ് ട്രസ്റ്റ് എന്നൊന്നുണ്ട്.
ചില കൊള്ളാവുന്ന ഗുജറാത്തികളുടെ ഇടയിൽ ഇത് കണ്ടിട്ടുണ്ട്. ഇന്നലെ വന്ന, ശരിക്കു ഇംഗ്ളീഷ്‌ പോലും സംസാരിക്കാത്ത ചിലർ സീരിയസ് കാഷ് റെയിസ് ചെയ്തു സംരംഭങ്ങൾ തുടങ്ങുന്നതെങ്ങനെയാണെന്നു ഒരു ഗുജറാത്തി കൂട്ടുകാരനോട് ചോദിച്ചപ്പോൾ പറഞ്ഞത്.
ഒരൊറ്റ ഫോൺ കോൾ മതി നാട്ടിലേക്കെന്നു. ഏതു ഫാമിലിയിലെയാണെന്നു മനസ്സിലാക്കും. അവരുടെ മൊത്തം ഹോണർ ആണ് ലൈനിൽ ഉള്ളത്.
‘നത്തിങ് പേഴ്സണൽ, ഇറ്റ് ഈസ് ബിസിനസ്സ്’ എന്ന് പറയുന്നതു പണികൊടുക്കുന്നതിന്റെ പുതിയ ന്യായീകരണമാണ്.
ഇംഗ്ളീഷിൽ ‘ഇന്റെഗ്രിറ്റി’ എന്നൊരു പദമുണ്ട്. ഇതിനു കറക്ട് ഒരു മലയാളം ഉണ്ടോ എന്നറിയില്ല.
A man of integrity എന്നുള്ളത് മറ്റുള്ളവരെ കൊണ്ട് ചോദിച്ചു പറയിക്കാനും പറ്റില്ല.

മനോജ്.കെ.ജോൺ