ചിരിയുടെയും ചിന്തയുടേയും തമ്പുരാൻ വിട വാങ്ങിയിട്ട് ഒരു വർഷം (അനിൽ പെണ്ണുക്കര )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 May 2022

ചിരിയുടെയും ചിന്തയുടേയും തമ്പുരാൻ വിട വാങ്ങിയിട്ട് ഒരു വർഷം (അനിൽ പെണ്ണുക്കര )

മലയാളത്തിന്റെ പ്രിയപ്പെട്ട മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു.(മെയ് 5) ആ ആത്മീയ തേജസ്സിന്റെ അസാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഒരു വർഷം കൂടിയാണ് കടന്നുപോയത്. മതവും ജാതിയും ദിവസവും ചർച്ചയാകുന്ന കേരളത്തിൽ തിരുമേനിയുടെ കാഴ്ച്ചപ്പാടുകൾ കേവലം മതത്തിനുള്ളിലോ, സമുദായത്തിനുള്ളിലോ ഒതുങ്ങിയിരുന്നില്ല എന്ന് അദ്ദേഹം തന്റെ ഓരോ വാക്കിലും തെളിയിച്ചിരുന്നു. ജാതി മത ഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവിൽ ഒരാളായി അദ്ദേഹം മരണം വരെ ഉണ്ടായിരുന്നു. ഒരു യോഗിവര്യന്റെ കർമ്മ പഥവും ജീവിത വീക്ഷണങ്ങളും ചിന്താധാരകളും അദ്ദേഹം അടയാളപ്പെടുത്തിയത് എത്രയോ തലമുറകൾക്കപ്പുറത്തേക്കാണ്. ഇനി മലയാളി ആ ചിന്തകൾക്കൊപ്പം നടന്നാൽ മതിയാകും. അദ്ദേഹം നമ്മുടെ മുന്നിൽ നമ്മെക്കാൾ ഊർജ്വസലമായി പറഞ്ഞു പോയ വാക്കുകളും ചിന്തകളും നമ്മെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കട്ടെ. ഒരു നൂറ്റാണ്ട് താണ്ടിയ ജീവിതം നമുക്ക് സമ്മാനിച്ചത് എന്താണെന്ന് നാം ഓരോ മനുഷ്യരും തിരഞ്ഞു പോക..
അവിടെ ചിരിയുടെയും, ചിന്തകളുടേയും വേലിയേറ്റം തന്നെ കാണാം. അവ നമുക്ക് ഉപ്പാകുന്നു. നമ്മുടെ ജീവിതത്തിന്റെ പാകത്തിന് ചേർക്കാവുന്ന കലർപ്പില്ലാത്ത ഉപ്പ് …

സ്വർഗ്ഗത്തിലിരുന്ന് തമാശകൾ പറയുന്ന പ്രിയ തിരുമേനിക്ക് 
പ്രണാമം….
സ്വർഗ്ഗത്തിലുള്ളവരോട് അസൂയ തോന്നുന്ന നിമിഷങ്ങൾ.