ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം നാളെ ;ഒരുക്കങ്ങൾ പൂർത്തിയായി (ജോസ് കണിയാലി)

sponsored advertisements

sponsored advertisements

sponsored advertisements

30 September 2022

ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം നാളെ ;ഒരുക്കങ്ങൾ പൂർത്തിയായി (ജോസ് കണിയാലി)

ജോസ് കണിയാലി

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം നാളെ ചിക്കാഗോയിൽ നടക്കും. സ്ഥാനാരോഹണ ചടങ്ങുകൾ ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു .നാളെ രാവിലെ 9 മണി മുതൽ ചടങ്ങുകൾ തുടങ്ങും . രാവിലെ ഒൻപത് മണിക്ക് പ്രദക്ഷിണം ആരംഭിക്കും.മാർത്തോമ്മാ സ്ലീഹാ കത്തിഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കും . തുടർന്ന് രൂപതയെക്കുറിച്ചും, മാർ ജോയി ആലപ്പാട്ടിനെക്കുറിച്ചുമുള്ള വിവരണം ഫാ. ജോൺസ്റ്റി തച്ചാറയും , ഷാരോൺ തോമസുംനടത്തും.പ്രദക്ഷിണത്തിന് അണിനിരക്കുന്ന 18 മെത്രാൻമാരെയും 100 ലധികം വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠവിദ്യാത്ഥികൾ പേപ്പൽ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരക്കും.ഒൻപത് മുപ്പതിന് വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ എല്ലാവരെയും സ്വാഗതം ചെയ്യും .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിക്കും .രൂപതാ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് പരിഭാഷ ചെയ്യും.തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ എന്നിവർ സഹ കാർമ്മികർ ആയിരിക്കും . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറയും .ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസ അറിയിക്കും.ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദി പറയും .മലയാളത്തിലും, ഇംഗ്ലീഷിലിമുള്ള ഗായകസംഘം ഈ തിരുകർമങ്ങൾ ഭക്തിനിർഭരമാക്കുന്നതായിരിക്കും.
പന്ത്രണ്ട് മണി മുതൽ ഒന്നര മണി വരെ ഉച്ചഭക്ഷണം .ഒന്നരമണി മുതൽ മൂന്നു മണി വരെ പൊതുസമ്മേളനം .നിരവധി പ്രശസ്ത വ്യക്തികൾ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന് ആശംസകളും സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനു നന്ദിയും പ്രകാശിപ്പിക്കും വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ സ്വാഗതം പറയും .കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , ബിഷപ്പ് കുർട്ട് ബെർനറ്റ് ,ബെൽവുഡ് സിറ്റി മേയർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .ജനറൽ കോ-ഓർഡിനേറ്റർ ജോസ് ചാമക്കാല കൃതജ്ഞത പറയും .
ദൃശ്യ മാധ്യമങ്ങൾക്കും, അച്ചടി മാധ്യമങ്ങൾക്കും, ഫോട്ടോഗ്രാഫറന്മാർക്കും പ്രത്യേകം സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ട് . ശാലോം ടി.വി. ഈ തിരുകർമ്മങ്ങൾ തൽസമയം ലോകം മുഴുവനും സംപ്രേഷണം ചെയ്യും .ഷാലോം മീഡിയ ഫേസ്ബുക്ക് ലൈവിലും തിരുകർമ്മങ്ങൾ കാണാവുന്നതാണ് .

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Bishop Mar Joy Alappatt
Bishop Mar Jacob Angadiath