മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ച എസ്.ബി- അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം പ്രൗഢഗംഭീരം

sponsored advertisements

sponsored advertisements

sponsored advertisements

18 May 2022

മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ച എസ്.ബി- അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം പ്രൗഢഗംഭീരം

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്‍ന്ന സൂം മീറ്റിംഗില്‍ ആ സ്വപ്ന പദ്ധതി പൂവണിയുന്നതിന് നിമിത്തമായി.

ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനും, എസ്.ബി കോളജ് പ്രിന്‍സിപ്പലും, രണ്ട് മുന്‍ പ്രിന്‍സിപ്പല്‍മാരും, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലും, ചിക്കാഗോ ചാപ്റ്റര്‍ അലുംമ്‌നികളും, ദേശീയ അലുംമ്‌നി അംഗങ്ങളും ഒത്തുചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ന്യൂസ് ലെറ്റര്‍ പ്രകാശന കര്‍മം നടന്നത് എന്നത് ചിക്കാഗോ ചാപ്റ്ററിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

എസ്.ബി – അസംപ്ഷന്‍ അലുംമ്‌നി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രഥമ പതിപ്പിന്റെ പ്രകാശനോദ്ഘാടനം നിര്‍വഹിച്ചു.

മാര്‍ തോമസ് തറയില്‍ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലും ലോകമെമ്പാടുമുള്ള എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളജുകളുടെ സമഗ്രവളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളും, മാതൃ കലാലയങ്ങളോട് പ്രകടിപ്പിക്കുന്ന ആദരവും അനുകരണീയവും അഭിനന്ദനാര്‍ഹവുമാണെന്നും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ന്യൂസ് ലെറ്ററിന്റെ പ്രകാശനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസ്താവിച്ചു.

എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റെജി പ്ലാത്തോട്ടം, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ആന്റണി ഫ്രാന്‍സീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ദേശീയ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി അസോസിയേഷന്‍ രൂപീകരിക്കുന്നത് കൂടുതല്‍ ബൃഹുത്തായ കാര്യങ്ങള്‍ ചെയ്യുവാനും ദേശീയ തലത്തില്‍ അലുംമ്‌നി അംഗങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുള്ള ഒരു നെറ്റ് വര്‍ക്കും, തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കാനുമുള്ള ഒരു വലിയ പ്ലാറ്റ്‌ഫോമായി അതിനെ മാറ്റുവാന്‍ സാധിക്കുമെന്നും പറഞ്ഞു.

സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. സമ്മേളനാനന്തരം നടത്തിയ ക്രിയാത്മക ചര്‍ച്ചകളില്‍ ചിക്കാഗോ, ന്യൂജേഴ്‌സി, പ്രോവിന്‍സുകളില്‍ നിന്ന് എസ്.ബി- അസംപ്ഷന്‍ കോളജുകളിലെ നിരവധി മുന്‍ അധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സി.എം.എസ് കോളജിലെ മുന്‍ അധ്യാപകനും പങ്കെടുത്തു. പത്തുമണിയോടുകൂടി സമ്മേളനം പര്യവസാനിച്ചു.

വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്) 847 219 4897, തോമസ് ഡിക്രൂസ് (സെക്രട്ടറി) 224 305 3789.