‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 January 2022

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍

പുതിയൊരു നേട്ടം കൂടി കൈവരിച്ച് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഗ്ലോബല്‍ കമ്മ്യൂണിറ്റി ഓസ്‌കാര്‍ അവാര്‍ഡ്‌സ് 2021ലെക്കുള്ള ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ ഇഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

മോഹന്‍ലാലിന് പുറമേ ബോളിവുഡ്, ടോളിവുഡ് ഉള്‍പ്പടെ നിന്നുള്ള വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. മരയ്ക്കാറിന് പുറമേ രാജ്യത്തുടനീളം നിന്ന് ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ സൂര്യ ജ്ഞാനവേല്‍ കൂട്ടുകെട്ടിലെ ചിത്രമായ ജയ് ഭീമും ഓസ്‌കാര്‍ പട്ടികയിലുണ്ട്.