പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്വന്ഷന് ഇന്ന് തുടങ്ങി .ഉച്ചയ്ക്ക് രണ്ടരയോടെ മാര്ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കോഴഞ്ചേരി പമ്പാ മണപ്പുറത്ത് 127-മത് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു .”വെറും കയ്യോടെ ജനത്തെ പറഞ്ഞയക്കുകയല്ല സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം .അതിജീവനത്തിനായി അണയുന്നവരോടൊപ്പം കർമ്മനിരതരാകുകയാണ് ആവശ്യമെന്ന് തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു .സുവിശേഷ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു .റവ .ഡോ.ജോൺ സാമുവേൽ പൊന്നുസ്വാമി മുഖ്യ സന്ദേശം നൽകി കൺവൻഷനാണ് ഇത്തവണത്തേത്.കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടയാണ് ഇക്കുറിയും കണ്വന്ഷന് നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേര്‍ക്ക് മാത്രമാണ് കണ്വഷനില് പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കണ്വന്ഷന് നടക്കുക.
പമ്പാ നദിയും മണല്‍ത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. മാര്‍ത്തോമ സഭയുടെ സുവിശേഷ സംഘമാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത്.നാളെ മുതൽ ദിവസവും രാവിലെ 10നും വൈകിട്ട് 5നും പൊതുയോഗങ്ങൾ നടക്കും.‘കോവിഡിന്റെ പിടിയിലമർന്ന നാടിന്റെ പൂർണ സൗഖ്യത്തിനായുള്ള പ്രാർഥന’ എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം.