മറവികൾ ഉടലെടുക്കും മുൻപേ (കവിത -ജാനകി )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 May 2022

മറവികൾ ഉടലെടുക്കും മുൻപേ (കവിത -ജാനകി )

എത്ര അലർച്ചയിൽ ഉറക്കെ
നിലവിളിക്കുമ്പോഴും മുറിയ്ക്ക്
പുറത്തേക്ക് വേദനയുടെ
പിടച്ചിലിന്റെ ശബ്ദം പോലും
തെറിച്ചെത്തുന്നില്ല..

മുകളിലെ ഫാനിന്റെ പങ്കയിൽ
കുരുങ്ങി വേദനകൾ
വലിഞ്ഞു മുറുകുന്നുണ്ട്..
നിശബ്ദ്തമായിരുന്ന നേരെത്തെല്ലാം
ഒരു വിളിയൊച്ച വന്ന് പൊതിയുന്നുണ്ട്..
ചിന്തകൾക്ക് ഭാരമില്ലാതാവുന്നു.
നിർവ്വീകാരതയിൽ .. ഏകാന്തതയിൽ
ശൂന്യതയിൽ…..
നീറി പുകയുന്ന പകലിരവുകളിൽ
കഥനത്തിന്റെ കഥകൾ പറയാൻ
വാക്കുകൾക്ക്ക്കാവുന്നില്ല.
മൗനത്തിന്റെ പുകമറയ്ക്കുള്ളിൽ
വിങ്ങുന്ന ജന്മത്തിന്റെ വേദനകൾ..
ഓർമ്മകൾ ഇറങ്ങിപ്പോവുമ്പോഴെല്ലാം
ഈ ജാലകം അടച്ചിട്ടിരുന്നു..
വേദനയുടെ മരുഭൂമിയിൽ അറിയാതെ
പറയുന്നതാവാം കവിതകൾ .
ഞാൻ കണ്ടു ഇലകളടർന്ന്
പൂക്കൾ കൊഴിഞ്ഞ്
ഉണങ്ങിക്കരിഞ്ഞൊരു പനിനീർ ചെടി.
എത്ര വെള്ളം തേവി നനച്ചാലും
ഇനി തളിർക്കാനാവാതെ .
തളർന്നു പോയ നോവുകളിൽ പടർന്ന
നിസ്സഹായതയിൽ കുരുങ്ങി തളർന്നിരിക്കവേ ..
മരണംകാത്ത് കഴിയുന്നവർക്കുള്ള
കൊടിയ കയറ്റത്തിനുമുന്നിൽ
കുഞ്ഞിനെ പോലെ നോക്കി നിൽക്കുമ്പോൾ
ജീവിക്കുമ്പോൾ മരണം നിഴലു പോലെ
എല്ലാ തുരുത്തുകളോടും തുടിപ്പുകളോടും
സുന്ദരമായ ലോകത്തോടും
അടിവേരറുത്ത് ആത്മബന്ധം സൂക്ഷിക്കുന്നു.

ജാനകി