മാര്‍ക്ക് എക്സിക്യുട്ടീവ് ചുമതലയേറ്റു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 April 2022

മാര്‍ക്ക് എക്സിക്യുട്ടീവ് ചുമതലയേറ്റു

റെജിമോന്‍ ജേക്കബ്
ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി ചുമതലയേറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 27-ന് മോണ്ട് പ്രോസ്പക്റ്റില്‍വെച്ച് നടത്തപ്പെട്ട വിശേഷാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍വെച്ചാണ് റെന്‍ജി വര്‍ഗ്ഗീസ് പ്രസിഡണ്ടായുള്ള എക്സിക്യുട്ടീവ് പുതിയ ഭരണസമിതിയ്ക്ക് ചുമതല കൈമാറിയത്.
സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരുവനും മൂന്നു തവണ സെക്രട്ടറി ആയും നിരവധി ഇതര സുപ്രധാന ചുമതലകള്‍ ഏറ്റെടുത്തും രണ്ട് പതിറ്റാണ്ടിലേറെ സംഘടനയെ ഹൃദയത്തിലേറ്റി സേവിച്ചിട്ടുള്ള വിജയന്‍ വിന്‍സെന്‍റാണ് പുതിയ പ്രസിഡണ്ട്. ജോമോന്‍ മാത്യു – വൈസ് പ്രസിഡണ്ട്, സനീഷ് ജോര്‍ജ് – സെക്രട്ടറി, ടോം ജോസ് – ജോ. സെക്രട്ടറി, ബന്‍സ്സി ബെനഡിക്ട് – ട്രഷറര്‍, സണ്ണി കൊട്ടുകാപ്പള്ളി – ജോ. ട്രഷറര്‍, സമയാ ജോര്‍ജ് – ജനറല്‍ ഓര്‍ഗനൈസ്സര്‍, ജോര്‍ജ് മത്തായി, നിഷാ സജി – എഡ്യൂക്കേഷണല്‍ കോര്‍ഡിനേറ്റേഴ്സ് എന്നിവരാണ് എക്സിക്യുട്ടീവിലെ ഇതര അംഗങ്ങള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും പ്രൊഫഷണല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും ഏതാണ്ട് നിശ്ചലാവസ്ഥയില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞുവെന്നതില്‍ മുന്‍ എക്സിക്യുട്ടീവിന് അഭിമാനിക്കാന്‍ വകയുണ്ടെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് പുതിയ പ്രസിഡണ്ട് വിജയന്‍ വിന്‍സന്‍റ് അഭിപ്രായപ്പെട്ടു. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലും പൊതുസമൂഹത്തിലും മാര്‍ക്കിന്‍റെ സാന്നിധ്യം പ്രത്യക്ഷമായി പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയ്ക്ക് വര്‍ദ്ധിച്ചൊരു പ്രതിച്ഛായ കണ്ടെത്തുവാന്‍ അംഗങ്ങള്‍ ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെസ്പിരേറ്ററി കെയറിലുണ്ടായ സ്റ്റാഫിംഗ് ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളവും അഭിവൃദ്ധി കൈവരിക്കാന്‍ നിറയെ സാധ്യതകളുള്ള പ്രൊഫഷനെകുറിച്ച് മലയാളി സമൂഹത്തില്‍ പ്രചാരം നല്‍കി കൂടുതല്‍ യുവാക്കളെ ഈ തൊഴിലിലേയ്ക്ക് ആകര്‍ഷിക്കുവാനുള്ള കര്‍മ്മ പരിപാടികള്‍ക്ക് പുതിയ എക്സിക്യുട്ടീവ് മുന്‍ഗണന നല്‍കും. കൂടാതെ മുടങ്ങിപോയ തുടര്‍വിദ്യാഭ്യാസ സംരംഭങ്ങള്‍ പുനരാരംഭിക്കുക, കേരളത്തിലും അമേരിക്കയിലും നടത്തിവന്നിരുന്ന സുത്യര്‍ഹമായ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുക, പ്രൊഫഷനിലുള്ള എല്ലാ മലയാളികളെയും സംഘടനയില്‍ ഉള്‍പ്പെടുത്തുവാനുള്ള തീവ്ര അംഗത്വസമാഹരണ ശ്രമത്തിലേര്‍പ്പെടുക എന്നിവയ്ക്ക് പുതിയ എക്സിക്യുട്ടീവ് ഊന്നല്‍ നല്‍കും. പ്രതികൂല സാഹചര്യംമൂലം ജനുവരിയില്‍ കഴിയാതെപോയ മാര്‍ക്ക് വാര്‍ഷിക കുടുംബ സംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 22-ന് ശനിയാഴ്ച സായാഹ്നം നടത്തുവാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.