ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള (74) അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 May 2022

ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള (74) അന്തരിച്ചു

അനിൽ പെണ്ണുക്കര

ചിക്കാഗോ :ഫൊക്കാനയുടെ എക്കാലത്തേയും ശക്തയായ വനിതാ നേതാവും സംഘാടകയുമായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു.ഫൊക്കാനയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയിരുന്നു.ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങി നിരവധി പദവികളിൽ ശോഭിച്ചിരുന്ന വ്യക്തിത്വമായിരുന്നു.

The wake and funeral is as follows
Wake 05/31/ 2022 from 2 pm to 9 pm . Chicago Marthomma Church Desplaines, IL.
Funeral
06/ 01/ 22 from Morning 9 service in the church and after burial.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന മറിയാമ്മപിള്ളയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും.ഭർത്താവ് ചന്ദ്രൻ പിള്ളയുമൊത്ത് അമേരിക്കയിൽ എത്തിച്ചേരുന്ന മലയാളികള്‍ക്കു വേണ്ടി കഴിയുന്ന സേവനങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂന്നിയ ഒരു സന്തുഷ്ടയായ കുടുംബിനിയായിരുന്നു അവര്‍. നേഴ്സ്സിംങ്ങ് മേഖലയില്‍ തൊഴിലെടുത്തിരുന്ന അവര്‍ തൊഴില്‍രംഗത്തും മികച്ച വ്യക്തിത്ത്വം കൈവരിച്ചിരുന്നു .മറിയാമ്മപിള്ളയുടെ സേവനപരതയും മനസ്സും ഫൊക്കാനായും സമര്‍ത്ഥമായി ഉപയോഗിച്ചു. ഫൊക്കാനയുടെ ആദ്യത്തെ കേരള കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ മറിയാമ്മപിള്ളയായിരുന്നു ട്രഷറാര്‍.

അമേരിക്കൻ മലയാളി ചരിത്രത്തിലെ ഏറ്റവും മികച്ച ഫൊക്കാനയുടെ കൺവെൻഷനുകളിൽ ഒന്നായിരുന്നു ചിക്കാഗോയിൽ മറിയാമ്മ പിള്ള പ്രസിഡന്റായി പ്രവർത്തിക്കുന്ന സമയത്ത് നടത്തിയത് .

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തന നിരതയായ ഒരു സംഘടനാ നേതാവിനെയാണ് ഫൊക്കാനയ്ക്ക് നഷ്ട്ടമായതെന്നു ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് കേരളാ എക്സ് പ്രസിനോട് പറഞ്ഞു .മറിയാമ്മ ചേച്ചിയെ ഏതു സമയത്തും എന്താവശ്യത്തിനും നമുക്ക് വിളിക്കാം .അത്തരത്തിൽ ഫൊക്കാനയുടെ എല്ലാ പ്രവർത്തകരോടും അടുത്ത ബന്ധം പുലർത്തിയിരുന്നു .ഫൊക്കാനയ്ക്ക് എക്കാലത്തെയും തീരാ നഷ്ടമാണ് മറിയാമ്മ പിള്ളയുടെ വിയോഗമെന്നു ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി കേരളാ എക്സ്പ്രസിനോട് പറഞ്ഞു.

തനിക്ക് ഒരു സഹോദരിയെയാണ് നഷ്ടമായിരിക്കുന്നതെന്നു ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര അനുസ്മരിച്ചു.

മാധ്യമങ്ങളെ എക്കാലവും പ്രോത്സാഹിപ്പിച്ചിരുന്ന അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മറിയാമ്മ പിള്ള എന്ന് കേരളാ എക്സ് പ്രസ് ചീഫ് എഡിറ്റർ കെ.എം.ഈപ്പനും ,എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലിയും അനുശോചന സന്ദേശത്തിൽ പറഞ്ഞു .

=======================

മറിയാമ്മ പിള്ളയുടെ ജീവിത നിമിഷങ്ങൾ ചിത്രങ്ങളിലൂടെ