ന്യൂയോർക്ക് : കൂടൽ വലിയപറമ്പിൽ പരേതനായ പാസ്റ്റർ കെസി സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവൽ (അമ്മിണി 81 വയസ്സ് ) ന്യൂയോർക്കിലുള്ള മകളുടെ ഭവനത്തിൽ വെച്ച് നിര്യാതയായി. കുമ്പളംപോയ്ക മെഴുവേലി തടത്തിൽ കുടുംബാംഗമാണ്. മക്കൾ ബ്ലെസി (chennai), ബെഞ്ചി ന്യൂയോർക്, ബെറ്റി ചിക്കാഗോ, ബെൻസി ഡാളാസ് എന്നിവർ മക്കളും ഫിലിപ്പ് സി ജോൺ ചെന്നൈ, പരേതനായ സാമൂവൽ സക്കറിയ, പാസ്റ്റർ പ്രിൻസ് പോൾ ചിക്കാഗോ, സാം ജോർജ് എന്നിവർ മരുമക്കളും ആണ്. മാർച്ച് 12 ഞായറാഴ്ച വൈകിട്ടു 5മണിക്ക് ന്യൂയോർക് ഫുൾ ഗോസ്പൽ അസംബ്ലിയിൽ മെമ്മോറിയൽ സർവീസും തിങ്കളാഴ്ച രാവിലെ ബ്രിച് ചർച്ച് സെമിതേരിയിൽ ശവസംസ്കാരശ്രുഷയും നടക്കും
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പ്രിൻസ് പോൾ 224 392 1373.

വാർത്ത കുര്യൻ ഫിലിപ്പ് ചിക്കാഗോ