മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി

sponsored advertisements

sponsored advertisements

sponsored advertisements

15 September 2022

മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി

റെജിമോന്‍ ജേക്കബ്
ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ മുഖ്യപ്രവര്‍ത്തനങ്ങളിലൊന്നായ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച സ്കോക്കിയിലെ ഡബിള്‍ട്രീ ഹില്‍റ്റണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികമായി മുടങ്ങിപ്പോയിരുന്ന വിദ്യാഭ്യാസ സെമിനാര്‍ പുനരാരംഭിച്ചപ്പോള്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളില്‍ നിന്ന് വളരെ പ്രോത്സാഹജനകമായ പ്രതികരണമാണുണ്ടായത്. മലയാളികളും ഇതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമായ എഴുപത്തഞ്ചോളം പ്രൊഫഷണലുകള്‍ സെമിനാറില്‍ ആദ്യവസാനം വരെ ശ്രദ്ധാപൂര്‍വം പങ്കെടുത്തു.
മാര്‍ക്ക് പ്രസിഡണ്ട് വിജയ് വിന്‍സെന്‍റ് സ്വാഗതം ആശംസിച്ച് ആരംഭിച്ച സെമിനാറില്‍ ഹോളി ഫാമിലി മെഡിക്കല്‍ സെന്‍റര്‍ വൈസ് പ്രസിഡണ്ട് ഷിജി അലക്സ്, എംജിസി ഡയഗണോസ്റ്റിക്സ് സ്പെഷലിസ്റ്റ് ഷോണ്‍ ഗ്വെന്‍, ഡോ. എഡ്വിന്‍ സൈമണ്‍, ഡോ. പരംജിത്ത് ചോപ്രാ, ഡോ. ലിയാനാ പടബെന്‍ഡി എന്നിവര്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തു. മെഡിക്കല്‍ പ്രൊഫഷണില്‍ വിദഗ്ദ്ധരായ ഇവരുടെ ക്ലാസുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതും സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വിലപ്പെട്ട അറിവ് നല്കുന്നതുമായിരുന്നു.
വൈസ് പ്രസിഡണ്ട് ജോമോന്‍ മാത്യു, ട്രഷറര്‍ ബെന്‍സി ബനഡിക്ട്, ജോ. ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി, ജനറല്‍ ഓര്‍ഗനൈസര്‍ സമയാ ജോര്‍ജ്, എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷാ സജി, ഉപദേശക സമിതി അംഗം ഷാജന്‍ വര്‍ഗീസ് എന്നിവര്‍ സെമിനാറിന്‍റെ ക്രമീകരണത്തിനും നടത്തിപ്പിനും വേണ്ട നേതൃത്വം നല്കി. സെക്രട്ടറി സനീഷ് ജോര്‍ജ്, പിആര്‍ഒ റെജിമോന്‍ ജേക്കബ്, ജോ. സെക്രട്ടറി ടോം ജോസ്, എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് മത്തായി എന്നിവര്‍ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. ഉപദേശക സമിതി അംഗം സ്കറിയാക്കുട്ടി തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു. എംജിസി ഡയഗണോസ്റ്റിക്സ്, മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ വേപ്പോ തേം, അവാനോസ്, സ്റ്റാഫിംഗ് ഏജന്‍സിയായ പള്‍മണറി എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സെമിനാര്‍ സ്പോണ്‍സര്‍ ചെയ്തു.