മാര്‍ക്കിന്‍റെ ഓണാഘോഷം ഗംഭീരമായി

sponsored advertisements

sponsored advertisements

sponsored advertisements

30 September 2022

മാര്‍ക്കിന്‍റെ ഓണാഘോഷം ഗംഭീരമായി

സണ്ണി കല്ലൂപ്പാറ
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്കിലാണ്ട് കൗണ്ടിയുടെ ഓണാഘോഷം ഭംഗിയായി സിത്താര്‍ പാലസില്‍ വെച്ച് നടത്തി. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെയും മഹാബലിയെയും സ്റ്റേജിലേക്ക് ആനയിച്ചു.
ഭദ്രദീപം തെളിച്ചുകൊണ്ട് ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ഓണം മെസേജ് നല്കി. പ്രസിഡണ്ട് മാത്യു വര്‍ഗീസിന്‍റെ പ്രസംഗത്തിനുശേഷം അഡ്വൈസറി ചെയര്‍മാന്‍ തോമസ് അലക്സ് കര്‍ഷകശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം വര്‍ക്കി പള്ളിത്താഴത്തിനു ലഭിച്ചു. രണ്ടാം സ്ഥാനം ജോസ് അക്കക്കാട്ടിലും മൂന്നാം സ്ഥാനം മനോജ് അലക്സും കരസ്ഥമാക്കി. മഹാബലിയായി വേഷമിട്ട വര്‍ക്കി പള്ളിത്താഴത്ത് എവര്‍ റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും മഹാബലിയുടെ വേഷത്തില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയത് കാണികളില്‍ കൗതുകം ജനിപ്പിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മഹാബലി എന്ന ഖ്യാതിയും നേടി.
കേരള സമാജം ഓഫ് യോങ്കേഴ്സിന്‍റെ പ്രസിഡണ്ട് മോന്‍സി വറുഗീസ് ആശംസാപ്രസംഗം നടത്തി. മാര്‍ക്കിന്‍റെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച സന്തോഷ് വറുഗീസിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു.
അജി കളീയിക്കലിന്‍റെ മിമിക്രി പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സജി ചെറിയാന്‍റെ ഗാനങ്ങള്‍ നിറകൈയോടെ സദസ് സ്വീകരിച്ചു. അനയ ആന്‍റണി, ഇവാ മേരി വറുഗീസ്, അലീന ജോസഫ്, റിയ കണ്ടംകുളത്തി, എലൈന മാത്യു, ആന്‍സലിന്‍ മാത്യു, ആന്‍ മേരി വറുഗീസ് എന്നിവരുടെ നൃത്തങ്ങള്‍ അതിമനോഹരമായിരുന്നു.
സൗണ്ട് എന്‍ജിനീയര്‍ സന്തോഷ് മണലിന്‍റെ സൗണ്ട് സിസ്റ്റം പ്രോഗ്രാമിനു മോടികൂട്ടി. സന്തോഷ് വറുഗീസ് സ്വാഗതവും എല്‍സി ജൂഡ് നന്ദിയും രേഖപ്പെടുത്തി. സിത്താര്‍ പാലസ് രുചികരമായ ഓണസദ്യയും നല്കി.