വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ മർത്തമറിയം സമാജം അംഗങ്ങളെ ആദരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

5 September 2022

വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ മർത്തമറിയം സമാജം അംഗങ്ങളെ ആദരിച്ചു

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്ടൺ : മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ മർത്തമറിയം സമാജ അംഗങ്ങളെ ആദരിക്കുന്നതിൻറെ ഭാഗമായി കൂടിയ യോഗത്തിൽ നാൽപതു വർഷങ്ങളായി സമാജം അംഗങ്ങൾ ആയി പ്രവർത്തിച്ച സാറാമ്മ തോമസ്, ഗ്രേസി തോമസ്, ലീലാമ്മ വർഗീസ് , മറിയ ചാക്കോ എന്നിവരെ ആദരിച്ചു.

വിശുദ്ധ കുർബാനക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാദർ കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു. പുതിയതായി ചുമതലയേറ്റ സഭ മാനേജിങ് കമ്മിറ്റി അംഗം ഷാജി വര്ഗീസ് മുഖ്യ സന്ദേശം നൽകി. ഇടവയുടെ വളർച്ചക്ക് നാൽപതു വര്ഷങ്ങളായി നൽകി വരുന്ന സഹായങ്ങൾ വിലമതിക്കാൻ സാധിക്കാത്തതാണെന്ന് ഓർമ്മിപ്പിച്ചു. ഇടവകയുടെ സെക്രട്ടറി സൂസൻ തോമസ് ബൊക്ക നൽകി അംഗങ്ങളെ ആദരിച്ചു. മർത്തമറിയം സമാജം സെക്രട്ടറി മിനി ജോൺ അംഗങ്ങളെ പരിചയപെടുത്തുകയും, ഇവർ ഇടവകക്കുവേണ്ടി നൽകിയ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

യോഗത്തിൽ പങ്കെടുത്ത സഭ മാനേജിങ് കമ്മിറ്റി അംഗം ഷാജി വർഗീസ്,വികാരി കെ.ഓ. ചാക്കോ, ഇടവകയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ട്രസ്റ്റി ഐസക്ക് ജോൺ എന്നിവരോടുള്ള നന്ദി നിർമ്മല തോമസ് അറിയിക്കുകയുണ്ടായി.