മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 March 2022

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു

ജീമോൻ ജോർജ്

മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്.

സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of God (Luke 10:5)” എന്നതാകുന്നു കോൺഫറൻസിൻ്റെ മുഖ്യ ചിന്താവിഷയം.

കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി ഫിലാഡൽഫിയയിലുള്ള ബഥേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചു റവ. പി. എസ്. ജാക്സൺൻ്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപെട്ടു. ഇത്നായിട്ട് ബഥേൽ ഇടവകാംഗം ശ്രീ. വർക്കി കോശിയിൽ നിന്ന് ആദ്യരജിസ്ട്രേഷൻ ബഹുമാനപ്പെട്ട ജാക്‌സൺ അച്ചൻ സ്വികരിച്ചു കൺവീനർ ശ്രീ. അലക്സ് മാത്യനു കൈമാറി. തദവസരത്തിൽ കോൺഫറൻസ് കൺവീനർ ശ്രീ. വർഗീസ് ജോസഫ് കോൺഫറൻസിൻ്റെ വിശദാംശങ്ങളും അതിൻ്റെ നടത്തിപ്പിനെയും കുറിച്ചു വിശദീകരിച്ചു .

ഇതോടനുബന്ധിച്ചു കോൺഫറൻസിൻ്റെ പബ്ലിസിറ്റി കൺവീനർ ശ്രീ. ബൈജു വർഗീസ് കോൺഫറൻസിൻ്റെ വെബ്സൈറ്റിനെകുറിച്ചുള്ള വിവരങ്ങൾ നൽകുകയും ബഹുമാനപ്പെട്ട ജാക്‌സൺ അച്ചൻ വെബ്സൈറ്റിൻ്റെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു. കോൺഫറൻസിൻ്റെ എല്ലാം വിവരങ്ങളും https://www.mtveaconference2022.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ബഥേൽ മാർത്തോമ്മാ പള്ളിയിൽ നിന്ന നല്ല സഹകരണം ലഭിച്ചു എന്ന കോൺഫറൻസിൻ്റെ സംഘാടകർ അറിയിച്ചു. ഏകദേശം പതിനഞ്ചോളം പേർ കോൺഫറൻസിൽ പങ്കെടുക്കുവാൻ രജിസ്ട്രേഷൻ ചെയ്‌തു. കോൺഫറൻസിൻ്റെ ചുമതലക്കാർ എവരും ചടങ്ങിൽ പങ്കെടുതത്തായി പബ്ലിസിറ്റി കൺവീനർ ശ്രീ. ബൈജു വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. ജോർജ് വർഗീസ് Conference President (484-753-1011)

റവ. ബൈജു തോമസ് Publicity Committee Lead (301 -655-9080)

ശ്രീ. വർഗീസ് കെ ജോസഫ് Conference Convener (267-261-8965)

Website- https://www.mtveaconference2022.org/