മത്തായികുഞ്ഞ് വടക്കേല്‍ (ബേബി-91) ന്യൂയോര്‍ക്കില്‍ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

27 December 2022

മത്തായികുഞ്ഞ് വടക്കേല്‍ (ബേബി-91) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂറോഷലില്‍ സ്ഥിരതാമസമാക്കിയ, കൂത്താട്ടുകുളം, വടകര വടക്കേല്‍ മത്തായികുഞ്ഞ് (ബേബി-91) നിര്യാതനായി. ഭാര്യ വടകര ഓലിയാപുറം കുടുംബാംഗമാണ്. മക്കള്‍: സോണി വടക്കേല്‍, സോളി. മരുമക്കള്‍: സീനിയാ ചിറപ്പുറം, ജസ്റ്റിന്‍ ജോസ് വണ്ടനക്കര. കൊച്ചുമക്കള്‍: അലന്‍ ജോസഫ്, ഷോണ്‍ വടക്കേല്‍, എല്‍ഡന്‍ ജോസഫ്, വര്‍ഷ, ജോയല്‍.
സഹോദരങ്ങള്‍: ജോര്‍ജ് വടക്കേല്‍, മേരി പൈമറ്റം, ലില്ലി തോട്ടം, പരേതരായ ലൂസി ഓലിയപുറം, കുഞ്ഞമ്മ പൂനാട്ട്, ജോയി വടക്കേല്‍, ഏബ്രഹാം വടക്കേല്‍, ജോസ് വടക്കേല്‍.
പൊതുദര്‍ശനം ഡിസംബര്‍ 30-ാം തീയതി വെള്ളിയാഴ്ച 5 മണി മുതല്‍ 8 മണി വരെ ന്യൂറോഷലിലുള്ള ലോയ്ഡ് മാക്സി ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തുന്നതാണ്. Address: Lloyd Maxcy and Sons, Beauchamp Chapel, 16 Shea Place, New Rochelle.
സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 31-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് ബ്രോങ്ക്സ് സെ. തോമസ് സീറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്, വൈറ്റ്പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. Address: St. Thomas Syro Malabar Church, 810 E, 221 St. Bronx, NY 10467
Cemetery: Mount Calvary, 575 Hillside Ave, White plains, Ny 10607.

വാര്‍ത്ത: ഷോളി കുമ്പിളുവേലി

മത്തായികുഞ്ഞ് വടക്കേല്‍