മലക ള്‍ പോലും ഞെട്ടി വിറക്കുന്ന തരത്തി ല്‍ അതിഭയങ്കരമായിരുന്നു അവന്റെ ഗർജ്ജനം കരു കൂറ്റന്‍ കൊമ്പനാന പോലും അവന്റെ മുന്നി ല്‍ മസ്തകം മടക്കി ഓടുമായിരുന്നു .കടുവകള്‍ കരടികള്‍ ചെന്നായ കുറുക്കന്‍ എന്നുവേണ്ട എലികള്‍ പോലും പേടിച്ച് പൊത്തിലൊളിക്കുമായിരുന്നു.
ഒറ്റ കുതിപ്പിന് തന്റെ ഇരയെ എത്ര വലിപ്പം ഉള്ളതാണെങ്കിലും അവന്‍ വീഴ്ത്തും। അവന്റെ നാലിരട്ടി വലുപ്പവും ഭാരവുമുള്ള കാട്ടു പോത്തിനെ നിഷ്പ്രയാസ്സം വലിച്ച് തൻറെ ഗുഹയ്ക്ക് മുന്നില്‍ കൊണ്ട് പോകുമായിരുന്നു.
അങ്ങനെ അവന്‍ കാടിന്റെ രാജാവായി വളരെ നാളുകള്‍ വാണു. ആരാലും കീഴ്പ്പെടുത്താന്‍ കഴിയാത്ത അവനെ കാലവും പ്രായവും കുറേശെയായി കീഴ്പ്പെടുത്തി തുടങ്ങി.അവന്റെ് എഴുന്നു നിന്നിരുന്ന രോമങ്ങള്‍ കുമ്പിട്ടു വീഴാനും നരയ്ക്കാനും തുടങ്ങി. ഇടക്കൊക്കെ അവ ഓരോന്ന് പൊഴിയാനും തുടങ്ങി.ആദ്യം അതൊന്നും അവന്‍ കൂട്ടാക്കിയില്ല. ശരീരത്തിന് അവിടവിടെ ചില വേദനകളും പിടുത്തങ്ങളും അനുഭവിച്ചുതുടങ്ങി.അതും അവന്‍ വകവച്ചില്ല. കലമാനെയും മുയലിനെയും ഓടിച്ചിട്ടു പിടിച്ചിരുന്ന അവന്റെ വേഗത അല്പം കുറഞ്ഞു തുടങ്ങി. വലിയ മൃഗങ്ങളെ പിടിച്ചാല്‍ ഗുഹ വരെ ചുമക്കുന്നതവ ന്‍ നിർത്തി . മുഖത്തിനും കിറിക്കും ചെറിയ ചുളിവുക ള്‍ വീണു തുടങ്ങി. ഇയ്യിടെ ആയി ദൂരത്തുള്ള അവന്റെ കാഴ്ചയ്ക്ക് അല്പം മങ്ങല്‍ വന്നോ എന്നൊരു സംശയം നേർത്ത ശബ്ദങ്ങള്‍ പോലും കേട്ടിരുന്ന അവനു ചില ചില ശബ്ദങ്ങ ള്‍ കേള്ക്കാന്‍ മേലാതെയായി .എങ്കിലും അവൻ തന്റെ ആ ഗാഭീര്യം ഒട്ടും വിട്ടില്ല .
ആദ്യമായി അണപ്പല്ല് ഒരെണ്ണം കൊഴിഞ്ഞു പോയപ്പോ ള്‍ അവനൊന്നു ബേജാറായി, കാരണം മറ്റൊന്നുമല്ല നന്നായി ചാവക്കാൻ പറ്റുന്നില്ല .അങ്ങനെ പല്ലുകള്‍ ഓരോന്നായി കൊഴിയാ ന്‍ തുടങ്ങി. പിടിക്കുന്ന ഇരയുടെ എല്ലാ ഭാഗങ്ങളും തിന്നാന്‍ വയ്യാതെയായി.എല്ലും മുട്ടനും മറ്റുള്ളവർക്കായി വിട്ട്കൊടുത്തു . വലിയ മൃഗങ്ങളെ പിടിക്കുന്നതവന്‍ മെല്ലെ മെല്ലെ നിർത്തി . ഇടക്കൊക്കെ ക്ഷീണിച്ചവശനായി കിടക്കുക പതിവായി.പഴേതിലും പകലുറക്കം കൂടി.ഓട്ടത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ ചെറിയ മൃഗങ്ങ ള്‍ പോലും കയ്യില്‍ നിന്നും വഴുതി പോയി തുടങ്ങി .ഇങ്ങനെ പോയ്യാല്‍ എന്തുചയ്യും അവ ന്‍ ചിന്തിച്ചു.ഒന്നുകൂടെ ഉഷാറാകണം അവൻ പലതും ചെയ്തുനോക്കി പഴയതുപോലെ ഫലിച്ചില്ല .
ചിലപ്പോഴൊക്കെ ചില ദിവസ്സങ്ങളിൽ അവ ന്‍ മുഴുപ്പട്ടിണിയിലായി. മറ്റുള്ളവര്‍ പിടിക്കുന്ന ഇരയുടെ എച്ചി ല്‍ എങ്കിലും കിട്ടിയിരുന്നെങ്കി ല്‍ എന്നവന്‍ ആശിച്ചു.കിടപ്പും ഉറക്കവും പതിവാക്കി.മുഴുവ ന്‍ പല്ലും കൊഴിഞ്ഞു.തീർത്തും അവശനിലയില്‍ അവന്‍ കിടപ്പിലായി. ദിവസ്സങ്ങ ള്‍ നീണ്ട അവന്റെ ഉറക്കം മറ്റുമൃഗങ്ങളി ല്‍ സംശയം ഉളവാക്കി.ഭീകരനായ രാജാവിന്റെ പതനം കാട്ടില്‍ സംസ്സാര വിഷയമായി.അതവിടെ അവര്‍ ആഘോഷമാക്കി.
ചെന്നായ്ക്ക ള്‍ പേടിച്ച് ആണെങ്കിലും അവന്റെ അടുത്തു വരാ ന്‍ തുടങ്ങി ഒരിക്ക ല്‍ ഒരുചന്നായി അവന്റെ വാലില്‍ ചെറുതായിട്ടൊന്നു തട്ടി നോക്കി.പിന്നെ ഒന്നു കടിച്ചു നോക്കി.ഒന്നു മുരളുവാനല്ലാതെ അവനൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.അക്കാര്യം ചെന്നായ്ക്കളുടെ ആത്മധൈര്യം കൂട്ടുകയും അവ ര്‍ കൂട്ടമായി വന്നെത്തി.അവന്റെ കണ്ണുകള്‍ കൂട്ടമായി വന്ന അവയെ ക്രോധത്തോടെ നോക്കി.അല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവനു സാധിച്ചില്ല.എങ്കിലും ആ നോട്ടം പോലും അവയെ ഭയപ്പെടുത്തി അകറ്റി നിർത്തി .അവ ധൈര്യം സംഭരിച്ച് മെല്ലെമെല്ലെ അടുത്തെത്തി.അവന്റെ അശ്ശേഷി മനസ്സിലാക്കി തീഷ്ണമായ കണ്ണുകളി ല്‍ നിന്നും മറഞ്ഞുനിന്ന്, അനങ്ങാത്ത കാലുകളിലെ മാംസത്തിലേക്ക് അവയുടെ ക്രൂരമായ പല്ലുകള്‍ താഴ്ത്തി, കടിച്ചുവലിച്ചു.വേദനയാല്‍ അവന്‍ പിടഞ്ഞു.തിരിച്ചൊന്നും ചെയ്യാന്‍ അവനു കെല്പ്പില്ലായിരുന്നു.ഞാന്‍ രാജാവാണ് രാജാവാണ് എന്നു ഇടക്ക് ഉറക്കെ പറയുന്നുണ്ട്, എന്നാല്‍ ഒച്ച പുറത്തു വരുന്നില്ല. അഥവാ അതവ ര്‍ കേട്ടെങ്കിലും അവ ഗൌനിച്ചില്ല .കാലുകളിലെയും വാലിലേയും മാംസം അവ ആസ്വദിച്ചു തിന്നു തുടങ്ങി.അവന്‍ വേദനയാ ല്‍ പുളഞ്ഞു കണ്ണില്‍കൂടി കണ്ണുനീരും രക്തവും ഒഴുകികൊണ്ടിരുന്നു.ഉറക്കെ കരയുവാന്‍ പോലും അവന് കഴിഞ്ഞില്ല। താമസ്സിയാതെ അവന്റെ കാലുകളും വാലും ആസ്തി പഞ്ചരം മാത്രമായി അവയില്‍ ചെറിയ പുഴുക്കളും കൂട്ടമായി വന്നരിക്കാൻ തുടങ്ങി.
അവന്റെ ആത്മാവിനെ കൂട്ടികൊണ്ടു പോകുവാന്‍ കൊമ്പും വാലുമുള്ള കൂട്ടിപ്പിശാചുക്കള്‍ കൂട്ടമായി ചുറ്റും നിന്നു.അത് കണ്ടവൻ പേടിച്ചരണ്ടു.
ജീവിതത്തിൽ അന്ന് ആദ്യമായി അവൻ ദൈവത്തെ ഉറക്കെ വിളിച്ചു। ദൈവമേ …… നല്ലകാലത്ത് മറ്റ് മൃഗങ്ങള്ക്കും ജന്തുക്കൾക്കും എതിരായി ചെയ്ത നീജ പ്രവൃത്തികൾ അവന്‍ ഓർമിച്ചു.അങ്ങനെ ഒന്നും അന്ന് ചെയ്യരുതായിരുന്നു.അവന്‍ അതൊക്കെയോർത്തു ദുഃഖിച്ചു, പശ്ചാത്തപിച്ചു .അവന്റെ് ദയനീയമായ കരച്ചില്‍ കേട്ടിട്ടാണെന്ന് തോന്നുന്നു വെള്ള ചിറകുള്ള കുറേ വലിയ പക്ഷികൾ പറന്നു വന്ന് അവന്റെ ആത്മാവിനു മാത്രം കാവല്‍ നിന്നു, ബാക്കിയൊന്നും അവർക്ക് വേണ്ടായിരുന്നു.ചെന്നായ്ക്കളും പുഴുക്കളും ബാക്കി വന്ന രാജാവിന്റെ ഇറച്ചി ആസ്വദിച്ചു തിന്നുതീര്ത്തു.അങ്ങനെ ആ ഉഗ്രൻ രാജാവിന്റെ അന്ത്യം ആയി .അവന്റെ ശരീരം ഈ ഭൂമിയില്‍ എന്നന്നേക്കുമായി ഇല്ലാതായി. കുട്ടിപിശാചുക്കൾ ആ ആത്മാവിനായി ചാടി വീണു . എന്നാൽ അവന്റെ അവസാന വിളിയുടെ അധികാരത്തിൽ വെള്ള ചിറകുള്ള വലിയ പക്ഷികൾ പിശാചുക്കളുടെ മേൽ ചാടിവീണു . വലിയ മല്പിടുത്തതിന് ഒടുവിൽ അവർ വിജയിച്ചു . പൂര്ണ്ണ നിദ്രയില്‍ ആ മാലഖാമാർ ബാക്കിനിന്ന അവന്റെ ആത്മാവിനെയും കൊണ്ട്, കൂട്ടിപ്പിശാച്ചുക്കള്‍ നോക്കി നില്ക്കേ് ആകാശത്തിലേക്കു പറന്നുപോകുന്നതായി അവന്‍ സ്വപ്നം കണ്ടു.
എത്ര ശക്തനാണ് എങ്കിലും കാലത്തിന്റെ തികവി ല്‍ തകര്ക്കപപ്പെടും, തോല്പ്പി ക്കപ്പെടും, ഇല്ലാതാക്കപ്പെടും, പശ്ചാത്തപിച്ചു മാനസാന്തരപെട്ടാല്‍ ദൈവമേ എന്നൊന്ന് ഉറക്കെ വിളിക്കുക എങ്കിലും ചെയ്താൽ.ഒരുപക്ഷെ ആത്മാവെങ്കിലും രക്ഷപെട്ടേക്കാം.
