മാത്യു ചെറുശ്ശേരി
കൂട്ടില്‍ കിടക്കുന്ന കുഞ്ഞ ന്‍ മുയ ല്‍ ഒരുന്നാള്‍ ചിന്തിച്ചു. എന്ത്കൊണ്ടാണ് എന്നെ മാത്രം പുറത്ത് ഇറക്കാത്തത് . ബാക്കി എല്ലാ ജീവികള്‍ക്കും പുറത്തുകൂടി കറങ്ങി നടക്കാന്‍ പറ്റും . എത്ര നാളാ ഇങ്ങനെ കമ്പി വലയ്ക്കുള്ളി ല്‍ കഴിയും ആകെ ബോറടിയാണ് . തീറ്റക്കും വെള്ളത്തിനും കുറവൊന്നുമില്ല എന്നുകരുതി എല്ലാമായോ ? ആകെപ്പാടെയുള്ള എട്ടടി നീളവും നാലടി വീതിയുമുള്ള കൂട്ടില്‍ ഒന്നു ഓടിക്കളിക്കാ ന്‍ പോലുമാവില്ല.
പുറം ലോകം എത്ര വിശാലമാണ് . അവിടെ ഇറങ്ങിയാല്‍ തന്നെത്താനെ തനിക്ക് ഇഷ്ട്ടമുള്ള പുല്ലു തിന്നരുതോ? ഇഷ്ട്ടമുള്ളപ്പോ വെള്ളം കുടിക്കരുതോ?. അതുപോലെ യഥേഷ്ടം ഓടിനടക്കാം ചാടി നടക്കാം , മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും എടുക്ക ല്‍ പോകാം .
ഒരു ചാന്‍സ് കിട്ടിയാ ല്‍ പുറത്തു ചാടാ ന്‍ അവസരം കാത്തിരുന്നു അവ ന്‍ ഈ വിവരം കൂട്ടില്‍ തന്‍റെ അമ്മയോടു പറഞ്ഞു . അമ്മ അവനെ വിലക്കി . പുറത്തിറങ്ങിയാല്‍ ഉള്ള കുഴപ്പങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാകി .ഞാന്‍ ഇന്നും ജീവിച്ചിരികുന്നതു കൂടിനുള്ളില്‍നിന്നും പുറത്തിറങ്ങാതിരിക്കുന്നത് കൊണ്ടാണ് . എന്‍റെ കൂട്ടുകാ ര്‍ പലരും നീ ചിന്തിച്ചതുപോലെ ചിന്തിക്കയും അവസരം നോക്കി പുറത്തു ചാടുകയും ചെയ്തു .എന്നാല്‍ അവരാരും പിന്നീടു തിരിച്ചു വന്നിട്ടില്ല.
അമ്മ പറഞ്ഞിട്ട് അങ്ങോട്ടു വിശ്വസം വന്നില്ല . അതുതന്നെയുമല്ല ഈകണ്ട കാലമാത്രയും ഈ ജയിലില്‍ കിടന്നു ജീവിതം നശിപ്പിച്ചു എന്നു കളിയാക്കുകയും ചൈതു .
ഒരിക്കല്‍ അമ്മ മുയല്‍ ഉറങ്ങുന്ന നേരത്തു കൂടിന്‍റെ മൂലക്കുള്ള ചെറിയ വിടവിലൂടെ അവന്‍ തിങ്ങി ഞെരുങ്ങി പുറത്തു ചാടി . ഹാ എന്തു രസ്സം എത്ര വിശാലമീ ലോകം . അവന്‍ മിറ്റത്തുകൂടെ ഓടിനടന്നു . കിട്ടിയ പുല്ല് എല്ലാം മണത്തുനോക്കി ഏറ്റം രുചി ഉള്ളത് അവന്‍ തിന്നു രസ്സിച്ചു . ആരും അവനെ ശല്ല്യപ്പെടുത്തിയില്ല . മതില്‍കെട്ടിനുള്ളി ല്‍ മതിച്ചു നടന്നു അവ ന്‍ കോഴികളുടെയും താറാവിന്‍റെയും അടുക്കല്‍ പോയി അവരുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചു . അവര്‍ തിന്നുകൊണ്ടിരുന്ന പാത്രത്തി ല്‍ തല ഇട്ടു നോക്കി . അതൊക്കെ അവന്‍ രുചിച്ചുനോക്കി കോഴിക ള്‍ പറഞ്ഞു ഇത് നിനക്കുള്ള ഭക്ഷണമല്ല . താറാവുക ള്‍ ഇറങ്ങുന്ന ചെറിയ കുളത്തിന്‍റെ വങ്കത്ത് ചെന്നു നിന്നു . എന്തുരെസ്സം അവ വെള്ളത്തി ല്‍ കൂടി നീന്തുന്നത് കാണാ ന്‍ . അവര്‍ ചാടിയപ്പോലെ അവനും വെള്ളത്തിലേക് എടുത്തുചാടി . എന്നാല്‍ അവന് നീന്താന്‍ സാധിച്ചില്ല . കാലും കയ്യും ഇട്ടടിച്ച് ഒരുതരത്തില്‍ കരയ്ക്ക് കയറി . ഇതു തനിക്ക് പറ്റിയ പണിയല്ല എന്നവന് മനസ്സിലായി .
നനഞ്ഞ പൂടയെല്ലാം കുടഞ്ഞുനാക്കിയ ശേഷം വീണ്ടും പരക്കം പാച്ചില്‍ തുടങ്ങി . അപ്പോഴാണു വീടുകരന്‍ അവന്‍ തിരിച്ചു കൂട്ടി ല്‍ പിടിച്ചിടാ ന്‍ നോക്കിയത് . അതുമനസ്സിലാക്കിയ അവന്‍ ഓട്ടത്തിന്‍റെ വേഗത കൂട്ടി . എത്ര ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ അയ്യാ ള്‍ തത്കാലത്തേക് വീട്ടിട്ടകത്ത് പോയി .ഇനി ഞാന്‍ പിടി കൊടുക്കത്തില്ല .ഈ സ്വതന്ത്രിയം എനിക്കുള്ളതാണ് , എനിക്കിതാസ്വതിക്കണം .അവന്‍ അഹങ്കാരത്തോടെ മതിലിനുള്ളി ല്‍ കറങ്ങി നടന്നു . അങ്ങനെ അവസാനം അവന്‍ ഗൈറ്റിനടുത്തെത്തി പമ്മിപമ്മി തല പുറത്തേക്കിട്ട് മണം പിടിച്ചുനോക്കി .ചെവിയൊന്നു നേരെ ആക്കി ശബ്ദം ശ്രദ്ധിച്ച് നോക്കി . കുഴപ്പമൊന്നും കാണുന്നില്ല .തെക്കും പൊക്കും നോക്കി മെല്ലെ ഗെയ്റ്റ് നു വെളിയിലെ വിശാലമായ തെരുവീഥിയും അതിനോടു ചേര്‍ന്നുള്ള വലിയ പുല്‍മേടും അവ ന്‍ കണ്ടു . ആഹാ എത്ര വിശാലമായ പുല്‍മേട് തനിക്ക് ജീവിതകാലം മുഴുവ ന്‍ കഴിയാന്‍ ആവശ്യത്തിനു പുല്ലുണ്ട് .ഇവിടെ കഴിയാമല്ലോ ആരെയും പേടിക്കേ. അവന്‍ ഗൈറ്റിലൂടെ പുറത്തു കടന്നു നടക്കാ ന്‍ തുടങ്ങി .
കുറെ ദൂരത്തില്‍ എത്തിയപ്പോള്‍ ചെറിയ ചാറ്റെല്‍മഴ വന്നു . ആദ്യം ആയിട്ടാണ് അവ ന്‍ മഴയത്ത് അങ്ങനെ നില്‍കുന്നത് . എന്തു രസ്സം ആ കൂട്ടില്‍ കിടന്നാല്‍ ഇതു വല്ലതും ആസ്വദിക്കാ ന്‍ പറ്റുമോ . അവന്‍ മഴ തുള്ളിക ള്‍ക്കിടയിലൂടെ തുള്ളിച്ചാടി നടന്നു . അവനറിയാതെ.. അറിയാതെ… ഗെയിറ്റി ല്‍ നിന്നും കുറേ ദൂരത്തെത്തി . മഴ മാറി എങ്കിലും ഇരുട്ട് വ്യാപിക്കുവാ ന്‍ തുടങ്ങിയിരുന്നു . മുന്‍പോട്ടുള്ളതൊന്നും അവന് ശരിക്ക് കാണാ ന്‍ മേലാതെയായി . ഇതെന്തു കഥയാണ് ഇവിടെയും ഇരുട്ടുണ്ട് . പെട്ടെന്ന് എവിടെ നിന്നോ ഒരു ചെറിയ അനക്കം കേട്ടു . അവന്‍ കാത് കൂര്‍പ്പിച്ചു .ശബ്ദം അടുത്തടുത്ത് വരുകയാണ് . ദൂരെ അവ്യക്തമായി കാണാം ഏതോ ഒരു മൃഗം . അത്തരത്തിലൊരു മൃഗത്തെ ഇതിനുമുന്‍പ് കണ്ടിട്ടു കൂടിയില്ല യെ! അതുപദ്രപകാരി ഒന്നുമായിരിക്കയില്ല . കോഴിയും താറാവും, പൂച്ചയും ഒന്നും ഉപദ്രവിച്ചതെ ഇല്ല. കൂട്ടില്‍ കിടക്കുന്ന പട്ടി തന്നെ നോക്കി കുരച്ചതല്ലെയുള്ളൂ . മതിലിനുള്ളിലെ പശു, അതെത്ര വലുതാണ് .അതിന്‍റെ അടുത്തു നിന്ന് അതിനുള്ള പുല്ലുതിന്നു എന്നിട്ടും അത് തന്നെ ഒന്നും ചൈതില്ല . പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ആ മൃഗം അവന്‍റെ നേര്‍കൊറ്റ ചാട്ടമായിരുന്നു . ശബ്ദത്തിന്‍റെ വേഗത അറിയാവുന്നതു മൂലം അവ ന്‍ തെന്നി മാറി . അപ്പോഴാണറിയു ന്നത് .കൂടെ അതുപോലെഉള്ള വേറേയും മൃഗങ്ങളുണ്ടെന്ന് . ആ മൃഗങ്ങളിലൊന്ന് ഓടിവന്നു അവന്‍റെ ചെവിയി ല്‍ കടിച്ചു . കടികൊണ്ടെങ്കിലും കുതറി മാറി . അടുത്ത മൃഗംത്തിന് മു ന്‍ കാലിലാണ് കഡി കിട്ടിയത് . അപ്പ്രാവശ്യവും കുതറി മാറിയെങ്കിലും വേദന സഹിക്കാന്‍ വയ്യ .ചോര ഒഴുകാ ന്‍ തുടങ്ങി . ശരിക്കും ആ മൃഗങ്ങ ള്‍ തന്നെ കൊല്ലാനാണ് തുടങ്ങുന്നത് എന്നപ്പോഴാണവന് മനസ്സിലാകുന്നത് . മൂന്നു വശത്തുനിന്നും തന്‍റെ നേര്‍ക്ക് ചീറി അടുക്കുന്ന മൃഗങ്ങളെ വെട്ടിച്ചവ ന്‍ . പ്രാണ വേദനയോടെ ഓടി . ഇരുട്ടത്തവന് വഴി തെറ്റി . എങ്കിലും ആ മൃഗങ്ങളി ല്‍ നിന്ന് അവനോടി .അവര്‍ അവന്‍റെ പുറകെ തന്നെയുണ്ട് . അവശനായ അവന്‍ അങ്ങകലെ ഒരു വെളിച്ചം കണ്ടു .അത് തന്‍റെ യജമാനന്‍റെ ഗെയ്റ്റ് ആണെന്ന് മനസ്സിലായി .എത്രയും വേഗം അവിടെ എത്തിചേര്‍ന്നിരുന്നെങ്കി ല്‍ എന്നവന്‍ ആശിച്ചു . അവന്‍ സര്‍വ ശക്തിയും എടുത്ത് ഓടി . ഗെയ്റ്റ് നടുത്തെത്തി എന്നാ ല്‍ ആ ഗെയ്റ്റ് അടച്ചു പോയിരുന്നു . കമ്പിക്കിടയിലൂടെ ഉള്ളി ല്‍ കിടക്കുവാന്‍ അവന്‍ വെപ്രാളം കൊണ്ടു . എങ്ങനെ എങ്കിലും ഗെയ്റ്റ് നുള്ളില്‍ കടക്കണം എങ്കില്‍ മാത്രമേ തനിക്ക് രക്ഷ ഉള്ളൂ . മൃഗങ്ങള്‍ അടുത്തെത്തി കഴിഞ്ഞു. ഇനി തനിക്ക് രക്ഷ ഇല്ല .അയ്യോ …അവന്‍ വല്ലാതെ ശബ്ദമുണ്ടാക്കി . ഗെയ്റ്റ് ലെ വലിയ ശബ്ദം കേട്ടിട്ടാവും അവന്‍റെ വീട്ടുകര ന്‍ പെട്ടെന്ന് ഗെയ്റ്റ് തുറന്നതും അവ ന്‍ ഉള്ളിലേക്ക് ഊളിയിട്ടു.
ആ വന്നു…. പുറത്തു ചാടിപ്പോയ മുയലു കുട്ട ന്‍ വന്നു. അയ്യാള്‍ ആഹ്ളാദത്തോടെ വിളിച്ചുപറഞ്ഞതവ ന്‍ വെപ്രാളത്തിനിടെ ശ്രദ്ധിച്ചില്ല. എത്ര നേരമായി നമ്മ ള്‍ വിളക്കും കത്തിച്ച് അതിനെ തപ്പുന്നു അയ്യാ ള്‍ പുലംബുന്നുണ്ടായിരുന്നു .അതൊന്നും ശ്രദ്ധിക്കാതെ അവനോടി തന്‍റെ അമ്മകിടക്കുന്ന കൂടിന്നരുകിലെത്തി . ദേഹം ആസഹലം വേദനയാണ് . ചോര ഒലിക്കുന്നുണ്ട് എവിടൊക്കെയോ മുറിഞ്ഞിട്ടുണ്ട് . അവന്‍ ആവശനായി കൂടിന്ന്ടിയിലിരുന്നു .
വീട്ടുകര ന്‍ അടുത്തെത്തി അവന് ഓടാ ന്‍ കഴിയുന്നതിന് മുന്‍പേ ചെവിയില്‍ പിടി മുറുക്കി. ഓ….ഇയ്യാ ള്‍ ഇന്നെന്നെ കശാപ്പാക്കും . ഭയത്തോടെ അവനോര്‍ത്തു . അയ്യാള്‍ അവനെ പൊക്കിയപ്പോ ള്‍ അവ ന്‍ രണ്ടു കയ്യും കൂപ്പി നോക്കി. അയ്യാള്‍ അവനെ വീടിനകത്തേക്കു കൊണ്ടുപോയി . എല്ലാം കഴിഞ്ഞെന്നവന്‍ വിചാരിച്ചു . . ഇതിന്‍റെ ദേഹമെല്ലാം മുറിങ്ങിരിക്കുന്നല്ലോ അയാള്‍ പറയുന്നതവന്‍ കേട്ടു . അവനെ ഒരു മേശപ്പുറത്തു കിടത്തി . മുറിവെല്ലാം കഴുകി, എന്തോ മരുന്നു വച്ച് കെട്ടി . മരുന്നു വച്ചപ്പോ ള്‍ അവന് വേദനിച്ചു എങ്കിലും അയ്യാ ള്‍ ഇട്ടു തന്ന ചോറു തിന്നപ്പോ ള്‍ സുഖം തോന്നി. രാത്രി ഏറെ വൈകിയാണെകിലും അയ്യാ ള്‍ അവനെ തന്‍റെ അമ്മയുള്ള കൂട്ടില്‍ കൊണ്ടിട്ടു കതകടച്ചു . അമ്മ ഉറങ്ങിയില്ലായിരുന്നു. ഓടിവന്നുമ്മ തന്നു . ഇനി മേലില്‍ പുറത്തു പോകില്ല എന്ന് അമ്മക്കുറപ്പു നല്കി .
നമ്മുടെ പരിമിതിക ള്‍ മനസ്സിലാക്കിയാ ല്‍ കൂടുത ല്‍ എടുത്തുചാട്ടങ്ങ ള്‍ നാമൊഴിവാക്കും . അങ്ങനെ ജീവിതത്തിലെ വലിയ അപകടങ്ങളി ല്‍ പ്പെടാതെ നാം രക്ഷ പെടും . നമ്മളെ തിരിച്ചു കൂട്ടി ല്‍ കയറ്റാന്‍ ശ്രമിക്കുന്ന ഉടമസ്ഥ ന്‍ നാം ദൂരെ പോയിട്ടു തിരിച്ചു മുറിവേറ്റു വരുമ്പോ ള്‍ ശുശ്രൂഷിക്കുന്ന നല്ല ദൈവമാണെന്ന് ബോധ്യം ഉണ്ടാകണം .മാതാപിതാക്കള്‍ പറയുന്നതു ശ്രവിക്കാത്ത മക്കള്‍ അപകടത്തില്‍ ചാടാന്‍ സാധ്യത കൂടുത ല്‍ ആണ് .
