മായ (കവിത-മേഘ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 March 2022

മായ (കവിത-മേഘ)

സ്വപ്നമാം നിലാവിൽ
ഞാനൊഴുകി നടക്കവേ
നിഴലിനുമപ്പുറം ഇളകും
കാലമാം സാഗരം, നിശ്ചലമോ !

ഇന്ന് ,
സ്വന്തമെന്നോർത്തൊരെൻ
സ്വപ്നങ്ങൾ, ഇന്നലെകളുടെ
മാറാപ്പിലൊളിക്കുമ്പോഴു –
മിന്നുകളാകേണ്ട നാളേയ്ക്കായ്
കാത്തു വയ്ക്കുന്നൊരു സ്വപ്നം , ഞാൻ !
മാടി വിളിക്കുന്നകലെ
പാലൊളിത്തിങ്കൾ,
കൈയെത്തും ദൂരം കാട്ടി, എന്നെ .

മരീചിക , മാത്രമെന്നറിയാമെങ്കിലും
കിട്ടാക്കനിക്കായ്
കൊതിച്ചും നിനച്ചും കൈ നീട്ടി
നാളുകൾ കൊഴിയുന്നു,
ആറടി മണ്ണിലെത്തും വരെ !

മേഘ